കോട്ടയം : സപ്ലൈകോയിലെ സബ്സിഡി ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ് ) തിരുവാർപ്പ് ലോക്കൽ കമ്മിറ്റി, ഇല്ലിക്കൽ സപ്ലൈകോ സ്റ്റോറിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി മിനി കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.സപ്ലൈകോയിലെ സബ്സിഡി ഉൽപ്പന്നങ്ങളായ 13 അവശ്യ നിത്യോപയോഗ സാധനങ്ങൾക്ക് വില വർദ്ധിപ്പിച്ചാൽ ജനങ്ങൾക്കത് താങ്ങാനാവില്ല. റേഷൻ കട വഴിയുള്ള ഭക്ഷ്യധാന്യ വിതരണം ബി.പി.എൽ, എ.പി.എൽ വിഭജനത്തോടെ ഇല്ലാതാക്കപ്പെട്ടിരിക്കുന്നു.പൊതുവിതരണ സംവിധാനം സമ്പൂർണ്ണമായി തകർക്കുവാനുള്ള നീക്കമാണിത്. ജനങ്ങളൊറ്റക്കെട്ടായി നിന്ന് വില വർദ്ധനവ് നീക്കത്തെ പരാജയപ്പെടുത്തണം. മിനി കെ.ഫിലിപ്പ് അഭ്യർത്ഥിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ.വി.പ്രകാശ് അധ്യക്ഷത വഹിച്ച ധർണയിൽ ജില്ലാക്കമ്മിറ്റിയംഗം ഏ.ജി.അജയകുമാർ, എ ഐ എം എസ് എസ് ജില്ലാ പ്രസിഡൻ്റ് ആശാരാജ്, കെ.പി.പ്രസാദ്, സുനിൽകുമാർ, ഓമന പി.വി, ചന്ദ്രബോസ് എന്നിവർ പ്രസംഗിച്ചു.