മണിപ്പൂരില്‍ 14 ദിവസം പോലീസ് എന്ത് ചെയ്യുകയായിരുന്നു ; എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ എന്തുകൊണ്ട് വൈകി ; സര്‍ക്കാരിനോട് ചോദ്യങ്ങളുമായി സുപ്രീം കോടതി

ഡല്‍ഹി : മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിച്ച് സുപ്രീംകോടതി.
സംഭവം കഴിഞ്ഞിട്ടുള്ള പതിനാല് ദിവസം പൊലീസ് എന്തുചെയ്യുകയായിരുന്നു? എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് എന്തുകൊണ്ടാണെന്നും എഫ്ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ 14 ദിവസം എടുത്തത് എന്തുകൊണ്ടെന്നും എഫ്ഐആറിന്റെ കണക്ക് എവിടെ എന്നും സുപ്രീംകോടതി ചോദിച്ചു.

Advertisements

അതേസമയം, മണിപ്പൂരിലെ സംഭവം ഒറ്റപ്പെട്ടതല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ആക്രമണത്തിനിരയായ യുവതികളുടെ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം വേണമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിജീവിതമാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആണ് ഹാജരായത്. അക്രമികള്‍ക്ക് പൊലീസ് എല്ലാ സഹകരണവും ചെയ്തതിനു തെളിവുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ സഹായം ചോദിച്ചുചെന്നപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് എറിഞ്ഞുകൊടുക്കുകയാണ് പൊലീസ് ചെയ്തതെന്നും കപില്‍ സിബല്‍ പറഞ്ഞു. വിഡിയോയില്‍ പുറത്തുവന്നവര്‍ മാത്രമല്ല ലൈംഗികമായി ആക്രമിക്കപ്പെട്ടതെന്നു മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ്ങും ചൂണ്ടിക്കാട്ടി. നിരവധി സ്ത്രീകള്‍ ലൈംഗികാതിക്രമത്തിനിരയായതിന് വ്യക്തമായ തെളിവുകളുണ്ടെന്നും അവര്‍ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.