കോട്ടയത്തെ തങ്കുപ്പാസ്റ്ററും ആൾ ദൈവങ്ങളും എല്ലാം പെട്ടു! വിദേശ ഫണ്ട് സ്വീകരിക്കുന്ന കേന്ദ്ര നിയമത്തിന് സുപ്രീം കോടതിയുടെ കയ്യടി ; വിദേശ ഫണ്ടിന് കർശന നിയന്ത്രണം വേണമെന്ന് കോടതി

ന്യൂഡൽഹി: കോട്ടയത്തെ തങ്കു പാസ്റ്റർ അടക്കമുള്ള പ്രാർത്ഥനാ വ്യവസായികൾക്കും ആൾ ദൈവങ്ങൾക്കും വൻ തിരിച്ചടി നൽകി സംഘടനകളും സ്ഥാപനങ്ങളും വിദേശ സംഭാവന സ്വീകരിക്കുന്നത് നിയന്ത്രിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതികള്‍ സുപ്രീംകോടതി ശരിവെച്ചു. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും പൊതുതാല്‍പര്യവും സംരക്ഷിക്കാനുള്ള നിയമ ഭേദഗതി ഭരണഘടനാപരമാണെന്ന് ജസ്റ്റിസ് എ.എം. ഖന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ച് വിധിച്ചു. വിദേശ സംഭാവന സ്വീകരിക്കുന്നത് പരമമായ അവകാശം അല്ലെന്ന് കോടതി വ്യക്തമാക്കി.

Advertisements

സര്‍ക്കാറേതര സന്നദ്ധ സംഘടനകള്‍(എന്‍.ജി.ഒ)ക്ക് വിദേശ സംഭാവന സ്വീകരിക്കുന്നതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന നിയമഭേദഗതി മറ്റു നിയമ നിര്‍മാണം പോലെയല്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ദേശീയ ജനാധിപത്യ ഇടത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും വിദേശ ഉറവിടങ്ങളില്‍നിന്നുള്ള ആതിഥേയത്വവും ഫണ്ടിങ്ങും കൊണ്ട് അനര്‍ഹമായി സ്വാധീനിക്കപ്പെടുന്നത് ഒഴിവാക്കാനാണ് ഭേദഗതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ഥാപനമോ വ്യക്തിയോ സ്വീകരിച്ച വിദേശ സംഭാവന മറ്റൊരു സ്ഥാപനത്തിനോ വ്യക്തിക്കോ കൈമാറ്റം ചെയ്യുന്നത് വിലക്കുന്ന ഏഴാം വകുപ്പ്, ഭരണപരമായ ചെലവുകള്‍ക്ക് വിദേശ സംഭാവനയുടെ 50 ശതമാനം തുക വരെ ഉപയോഗിക്കാന്‍ കഴിയുന്നത് മാറ്റി പകരം 20 ശതമാനമാക്കി വെട്ടിക്കുറച്ച എട്ട് (1) ബി വകുപ്പ്, നിയമലംഘനത്തിന് അന്വേഷണം നേരിടുന്ന സമയത്ത് വിദേശ സംഭാവന ഉപയോഗിക്കരുതെന്ന് നിര്‍ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരം നല്‍കുന്ന 11(2) വകുപ്പ്, വിദേശ സംഭാവന സ്വീകരിക്കുന്നതിന് ഏതൊരാളും എന്‍.ജി.ഒയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ന്യൂഡല്‍ഹിയിലെ പ്രത്യേക ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങണമെന്ന് നിഷ്കര്‍ഷിക്കുന്ന 12, 17 വകുപ്പുകള്‍ ഇവയെല്ലാം ഭരണഘടനാപരമാണ് എന്ന് സുപ്രീംകോടതി വിധിച്ചു.

പുതിയ നിയമഭേദഗതികള്‍ കടുത്തതും രാജ്യത്ത് എന്‍.ജി.ഒകളുടെ പ്രവര്‍ത്തനം അങ്ങേയറ്റം പ്രയാസത്തിലാക്കുന്നതാണെന്ന ഹരജിക്കാരായ നോയല്‍ ഹാപറുടെ വാദം സുപ്രീംകോടതി തള്ളി.

വിദേശ സംഭാവന സ്വീകരിക്കുന്നതിന് ഏതൊരു എന്‍.ജി.ഒയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ന്യൂഡല്‍ഹിയിലെ പ്രത്യേക ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങണമെന്ന് 2020 ഒക്ടോബര്‍ 13ന് നോട്ടീസ് അയച്ചതാണെന്നും അക്കൗണ്ട് തുടങ്ങാന്‍ 2021 ഡിസമ്ബര്‍ 31 വരെ സമയം നീട്ടിയതാണെന്നും മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. നിര്‍ണിതമായ ചാനലിലൂടെ മാത്രമേ വിദേശ സംഭാവന സ്വീകരിക്കാവൂ എന്ന കേന്ദ്രത്തിന്‍റെ നിലപാട് നിയമപരമാണ്.

അതേസമയം, വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആര്‍.എ) പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന സംഘടനയുടെ പ്രധാന ഭാരവാഹികളുടെ തിരിച്ചറിയലിന് ആധാര്‍ നമ്ബറുകള്‍ നല്‍കണമെന്ന വ്യവസ്ഥ തിരുത്തിയ സുപ്രീംകോടതി അതിന് പകരം പാസ്പോര്‍ട്ട് അനുവദിക്കണമെന്ന് വ്യക്തമാക്കി. വിദേശ സഹായം സ്വീകരിക്കുന്ന സംഘടനയുടെ പ്രധാന ഭാരവാഹികളുടെ ആധാര്‍ നമ്പറുകള്‍ ലഭ്യമാക്കാന്‍ നിര്‍ദേശിക്കുന്ന 12 എ വകുപ്പിലാണ് സുപ്രീംകോടതി മാറ്റം നിര്‍ദേശിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.