അഞ്ച് ഹൈക്കോടതി ജഡ്ജിമാർ സുപ്രീം കോടതിയിലേയ്ക്ക്; ശുപാർശ ചെയ്തത് സുപ്രീം കോടതി കൊളീജിയം

ന്യൂഡൽഹി: അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീംകോടതിയിലേക്ക് ശുപാർശ ചെയ്ത് സുപ്രീംകോടതി കൊളീജിയം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുളള കൊളീജിയം ശുപാർശ ചെയ്ത ജഡ്ജിമാർ ഇവരാണ്. രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പൂർ ഹൈക്കോടതി ജസ്റ്റിസ് പി.വി സഞ്ജയ് കുമാർ, പട്ന ഹൈക്കോടതിയിലെ തന്നെ ജഡ്ജിയായ അഹ്സാനുദ്ദീൻ അമാനുളള, അലഹബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര എന്നിവരെയാണ് ശുപാർശ ചെയ്തത്.

Advertisements

ജസ്റ്റിസ് ദീപാങ്കർ ദത്തയെ കഴിഞ്ഞദിവസമാണ് സുപ്രീംകോടതി ജഡ്ജിയായി തിരഞ്ഞെടുത്തത്. ജസ്റ്റിസ് ദത്തയുടെ പേര് അംഗീകരിക്കും വരെ മറ്റ് ജഡ്ജിമാരുടെ പേരുകൾ കേന്ദ്ര സർക്കാരിന് ശുപാർശ ചെയ്യേണ്ടെന്നാണ് കൊളീജിയം മുൻപ് തീരുമാനിച്ചതെന്നാണ് വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദീപാങ്കർ ദത്ത നിയമിക്കപ്പെട്ടതോടെയാണ് ഇന്ന് ഇവരെ ശുപാർശ ചെയ്തത്. മുൻ ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ സമയത്താണ് ജസ്റ്റിസ് ദത്തയെ നിയമിക്കാൻ കൊളീജിയം ശുപാർശ നൽകിയത്. ആറ് ഒഴിവുകളാണ് നിലവിൽ സുപ്രീംകോടതിയിലുളളത്. നിലവിലെ ശുപാർശകൾ കേന്ദ്രം അതേപടി അംഗീകരിച്ചാൽ കോടതിയിൽ ജഡ്ജിമാരുടെ എണ്ണം 33 ആകും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.