ക്രിമിനൽ കേസുകളിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം; കേരള ഹൈക്കോടതിയോട് വിശദീകരണം തേടി സുപ്രീം കോടതി; നോട്ടീസ് അയച്ചു

ദില്ലി: ക്രിമിനൽ കേസുകളിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകുന്നതിൽ കേരള ഹൈക്കോടതിക്കെതിരെ ശക്തമായ വിമർശനവുമായി സുപ്രീംകോടതി. സെഷൻസ് കോടതികളെ സമീപിക്കാത്ത പ്രതികൾക്ക് ഹൈക്കോടതി നേരിട്ട് ജാമ്യം നൽകുന്നതിലാണ് വിമർശനം. 

Advertisements

രാജ്യത്ത് മറ്റൊരു ഹൈക്കോടതിയിലും സമാനമായ സാഹചര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി പ്രതികൾ മുൻ‌കൂർ ജാമ്യത്തിനായി ആദ്യം സമീപിക്കേണ്ടത് സെഷൻസ് കോടതിയിലാണെന്ന് ചൂണ്ടിക്കാട്ടി. ഈ വിഷയം പരിശോധിക്കാൻ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയെ അമിക്കസ് ക്യൂറിയായി നിയമിച്ച പരമോന്നത കോടതി, കേരള ഹൈക്കോടതിക്ക് വിശദീകരണം തേടി നോട്ടീസുമയച്ചു.

Hot Topics

Related Articles