കോഴിക്കോട്: നടി സുരഭി ലക്ഷ്മി വഴിയരികില്‍ നിന്നും രക്ഷിച്ച പാലക്കാട് പട്ടാമ്പി സ്വദേശി വയലശേരി മുസ്തഫ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ നിന്നു കഴിഞ്ഞ ചൊവാഴ്ച മാനസികാസ്വാസ്ഥ്യമുള്ള യുവതി കുഞ്ഞിനെയും കൊണ്ടു പുറത്തു പോയി. ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഇളയകുഞ്ഞിനെയുമെടുത്ത് ഇവരെ തിരഞ്ഞ് ജീപ്പുമായി ഇറങ്ങി.
രാത്രിയായതോടെ പോലീസില്‍ പരാതി നല്‍കിയശേഷം അയാള്‍ വീട്ടിലേക്ക് മടങ്ങി.ഈ സമയം നടന്നു തളര്‍ന്ന യുവതി കുഞ്ഞിനേയും കൊണ്ട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. പോലീസുകാര്‍ കുഞ്ഞിനും അമ്മയ്ക്കും ഭക്ഷണം വാങ്ങി നല്‍കി സ്റ്റേഷനില്‍ ഇരുത്തുകയും യുവതിയുടെ കയ്യില്‍ നിന്നും ഭര്‍ത്താവിന്റെ നമ്പര്‍ വാങ്ങി അയാളെ വിളിച്ചു കാര്യം പറഞ്ഞുവെങ്കിലും സംസാരിച്ചു തീരുംമുമ്പേ അയാളുടെ ഫോണ്‍ ഓഫ് ആയിപ്പോയി. ശേഷം ഇയാള്‍ തന്റെ രണ്ടു കൂട്ടുകാരുമായി ഇളയ കുഞ്ഞിനൊപ്പം പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടെങ്കിലും വഴിയില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട് വാഹനത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടെയുണ്ടായിരുന്ന കൂട്ടുകാര്‍ക്ക് ഡ്രൈവിങ് അറിയാത്തതുകൊണ്ട് പുറത്തിറങ്ങി പല വാഹനങ്ങള്‍ക്കും കൈ കാണിച്ചുവെങ്കിലും ആരും നിര്‍ത്തിയില്ല. ഇതിനിടയിലാണ് ഒരു ഇഫ്ത്താര്‍ വിരുന്നില്‍ പങ്കെടുത്ത ശേഷം നടി സുരഭി ലക്ഷ്മി ആ വഴി വരുകയും ഇവര്‍ കൈകാണിച്ചപ്പോള്‍ വാഹനം നിര്‍ത്തുകയും ചെയ്തത്. ശേഷം ജീപ്പില്‍ അവശനിലയില്‍ കിടക്കുന്ന യുവാവിനെ കണ്ട് പോലീസ് കണ്‍ട്രോള്‍ റൂമില്‍ സുരഭി വിവരം അറിയിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പോലീസ് ഉടന്‍ അവിടെയെത്തുകയും യുവാവിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പോലീസ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍ സുരഭിയും കൂടെപ്പോയിരുന്നു.