തൃശൂർ : പൂരം വെടിക്കെട്ട് ആസ്വദിക്കാൻ പുതിയ ക്രമീകരണങ്ങള്‍ വരുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ദൂരപരിധി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചർച്ച ചെയ്യാൻ പെസോ ഉദ്യോഗസ്ഥരെ വിളിപ്പിച്ച് കളക്ട്രേറ്റില്‍ ഇന്ന് പ്രത്യേക യോഗം ചേരും. വെടിക്കെട്ട് പഴയ പോലെ ആസ്വദിക്കാൻ ആളുകള്‍ക്ക് കഴിയണമെന്നും സുരേഷ് ഗോപി പറഞ്ഞു.
Advertisements
ഇതിനായി ഹൈകോടതിയുടെ അനുമതി വാങ്ങാൻ പുതിയ റിപ്പോർട്ട് നല്‍കും. സ്വരാജ് റൗണ്ടിന്റെ കൂടുതല്‍ ഭാഗങ്ങളില്‍ വെടിക്കെട്ട് ആസ്വദിക്കാൻ ആളെ നിർത്താനാണ് ശ്രമം. വെടിക്കെട്ട് പുരയും സ്വരാജ് റൗണ്ടും തമ്മിലുള്ള അകലം ക്രേന്ദ്ര മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉച്ചക്കഴിഞ്ഞ് പരിശോധിക്കും.