കൊച്ചി: കരുവന്നൂർ സഹകരണ സംഘം നിക്ഷേപം തിരിച്ചു കിട്ടാത്ത ആൾക്ക് സുരേഷ് ഗോപിയുടെ ധനസഹായം. ഭിന്നശേഷിക്കാരായ മക്കളുടെ ചികിത്സയ്ക്കും നിക്ഷേപകന്റെ ചികിത്സയ്ക്കുമാണ് സുരേഷ് ഗോപി സഹായം ചെയ്യുന്നത്. ഭിന്നശേഷിക്കാരായ മക്കളുടെ ചികിത്സയ്ക്ക് പണമില്ലാത്ത വാർത്ത കണ്ടാണ് സുരേഷ് ഗോപി രംഗത്തെത്തിയത്. വൃക്കരോഗി കൂടിയായ ജോസഫിന്റെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപയാണ് സുരേഷ് ഗോപി നൽകുന്നത്.
Advertisements