കൊച്ചി : താൻ ഏറ്റവും കൂടുതല്‍ മനുഷ്യത്വം കണ്ടത് സുരേഷ് ഗോപിയില്‍ ആണെന്ന് നടൻ ടിനി ടോം. മറ്റുള്ളവർ മോശമെന്നല്ല പറഞ്ഞതെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.’പുള്ളിക്ക് ഒരു ലക്ഷൂറിയസ് ലൈഫ് ആസ്വദിക്കാം. അത് വേണ്ടെന്നുവച്ചു. ഒരു കേന്ദ്രമന്ത്രിക്ക് കിട്ടുന്ന ശമ്ബളം മൂന്ന് ലക്ഷമാണ്. ഇദ്ദേഹം അഴിമതി കാണിക്കില്ലല്ലോ. ഉള്ളതുതന്നെ അങ്ങോട്ട് കൊടുക്കുന്നതല്ലേ. എന്താണ് മനസില്‍ എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. സേവനം തന്നെയാണ്. ജനങ്ങളെ സേവിക്കാൻ എംപി മാത്രമായാല്‍ മതിയെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്.
പക്ഷേ അവിടുന്നുള്ള വിളിയിലാണ് കേന്ദ്രമന്ത്രിയായത്. ഇതൊക്കെ ആകുന്നതിന് മുമ്ബാണ് ഞാൻ അദ്ദേഹവുമായി ക്ലോസായത്. ഇത്രയും ഹോള്‍ഡോ കൈയില്‍ അത്രയും പൈസയോ ഇല്ലാത്ത സമയത്ത്, കൈയില്‍ നിന്ന് കൊടുത്തു. സിനിമയില്‍ ആയുസ് കളഞ്ഞും ടിവി ഷോ ചെയ്തും കിട്ടുന്ന പൈസ അങ്ങനെ തന്നെ കൊടുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒന്നും നോക്കാതെ മോളുടെ പേരില്‍ ട്രസ്റ്റ് തുടങ്ങി. ഷോ അയിട്ടല്ല, അല്ലാതെ കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പലരും എന്നെ ബിജെപിക്കാരനാക്കുന്നു. അദ്ദേഹം ഏത് പാർട്ടിയില്‍ വർക്ക് ചെയ്താലും ഞാൻ അദ്ദേഹത്തിനൊപ്പമായിരിക്കും.ഇനിയും എന്നെ വിളിച്ചാല്‍ ഞാൻ ഉടനെ ചെല്ലും.
മലക്കപ്പാറയില്‍ ഒരു ബോട്ട് കൊടുക്കുന്ന സംഭവം വന്നപ്പോള്‍ അദ്ദേഹം എന്നെ വിളിച്ചുപറഞ്ഞു. ഞാൻ ബോട്ട് ഉണ്ടാക്കുന്ന ഒരാളോട് പറഞ്ഞു. ഒന്നേകാല്‍ ലക്ഷം രൂപയോ മറ്റോ ആയി. അവന് ഇവിടെ വലിയൊരു ക്രൂഷിപ്പൊക്കെ ഉള്ളയാണ്. ബോട്ട് തന്നിട്ട്, എന്റെ സ്‌പോണ്‍സർഷിപ്പാണെന്ന് പറഞ്ഞു. പക്ഷേ സുരേഷേട്ടൻ സമ്മതിച്ചില്ല. അക്കൗണ്ടില്‍ നിന്നെടുത്ത് കാശുകൊടുത്തു. സാധാരണ ഒരു രാഷ്ട്രീയക്കാരനാണെങ്കില്‍ സ്‌പോണ്‍സർഷിപ്പേ ചെയ്യൂ.
മലക്കപ്പാറ ചെന്ന് ബോട്ട് കൊടുത്തു. അത് പുള്ളിയുടെ വോട്ടർമാരുമല്ല. മനുഷ്യത്വം എന്നൊരു സാധനമുണ്ട്. ഒരാള്‍ക്ക് ഭക്ഷണം കൊടുക്കുമ്ബോള്‍ തന്നെ നമുക്ക് മനസിലാക്കാം. നമ്മള്‍ മട്ടൻകറി ഓർഡർ ചെയ്യുമ്ബോള്‍ ഒരെണ്ണം പോരെയോന്ന് ചോദിച്ചാല്‍ പോര നാല് പേര് അവിടെ നില്‍പ്പുണ്ടെന്ന് പറയും. ആരെങ്കിലുമൊക്കെയായിരിക്കും. മൈസൂർപാക്ക് കിട്ടുകയാണെങ്കില്‍ എല്ലാവർക്കും കൊടുക്കും.’- ടിനി ടോം പറഞ്ഞു.
‘ഞാൻ ആദ്യമായി ഇടപെടുന്നത് സ്ഫടികം ജോർജിന്റെ കാര്യത്തിലാണ്. ഒരു സിനിമാ താരത്തിന്റെ അവസ്ഥ ഇതാണോ, നാളെ ഞാൻ ഇങ്ങനെയാകുമോയെന്ന് കരുതി. ഡിവൈൻ ധ്യാനകേന്ദ്രത്തിലുണ്ടായിരുന്ന സുഹൃത്ത് ഒരു സിനിമാക്കാരൻ ഇവിടുണ്ടെന്ന് പറഞ്ഞു. ഞാൻ ചെന്നപ്പോള്‍ മനസിലാകാൻ പറ്റാത്ത രീതിയിലായിരുന്നു ജോർജേട്ടൻ. നരച്ചമുടിയും താടിയുമൊക്കെയാണ്. മരണവും കാത്തിരിക്കുന്നു. ഭാര്യ അഞ്ച് തവണ കീമോ കഴിഞ്ഞിരിക്കുകയാണ്. വാടകവീട്ടിലാണ്. ഉള്ളതെല്ലാം ഒരു പ്രാർത്ഥനാലയത്തിന് കൊടുത്തു. ഞാൻ ഇത് ആരുടെയടുത്ത് പറയും. കുറേപ്പേരെ വിളിച്ചു. അവരൊക്കെ കട്ട് ചെയ്തു. സുരേഷേട്ടനെ കണ്ട് കാര്യം പറഞ്ഞു. ഫുള്‍ ഡീറ്റെയില്‍സ് കൊടുത്തു. അന്ന് അദ്ദേഹം കേന്ദ്രമന്ത്രി ഒന്നുമല്ല. എന്നിട്ടും ഓപ്പറേഷൻ പെട്ടെന്ന് നടത്തി. ഇപ്പോള്‍ അദ്ദേഹം വളരെ ആരോഗ്യവാനാണ്.’-ടിനി ടോം പറഞ്ഞു.