കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രിയും സിനിമാതാരവുമായ സുരേഷ് ഗോപി. സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും ഇത്തരം കാര്യങ്ങൾ നടക്കുന്നുണ്ടെന്നും എല്ലാ സമ്പ്രദായത്തിനും അതിന്റേതായ ശുദ്ധി വേണമെന്നും സുരേഷ് ഗോപി പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടി അതിനു കോട്ടം വരത്തരുതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
സിനിമകൾ ഇനിയും ചെയ്യുമെന്നും അനുവാദം ചോദിച്ചിട്ട് ലഭിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സെപ്റ്റംബർ 6ന് ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുകയാണ്. മറ്റ് കുറെ സിനിമകൾ ഉണ്ട് എന്ന് പറഞ്ഞപ്പോൾ അമിത് ഷാ പേപ്പർ മാറ്റി വെച്ചതാണ് എന്നും സുരേഷ് ഗോപി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മന്ത്രി സ്ഥാനത്തെ ബാധിക്കാത്ത രീതിയിൽ ഷൂട്ടിംഗ് സെറ്റിൽ അതിനുള്ള സൗകര്യം ഉണ്ടാകണം എന്നാണ് ആഗ്രഹം. ഇനി ഇതിന്റെ പേരിൽ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നെങ്കിൽ താൻ രക്ഷപ്പെട്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ചരിത്രം എഴുതിയ തൃശൂർകാർക്ക് നന്ദി അർപ്പിക്കണം എന്ന് നേതാക്കൾ പറഞ്ഞത് കൊണ്ട് വഴങ്ങേണ്ടി വന്നതാണ്. സിനിമ ഇല്ലാതെ പറ്റില്ല. അത് തന്റെ പാഷൻ ആണ്. അതില്ലെങ്കിൽ താൻ ചത്തു പോകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.