കണ്ണൂര്‍ : സുരേഷ് ഗോപിക്ക് തൃശൂരില്‍ മത്സരിക്കാൻ കളമൊരുക്കയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.എ.സി. മൊയ്തീനും എം.കെ കണ്ണനുമെതിരെ എത്ര വ്യാജ വാര്‍ത്തകളാണ് പ്രചരപ്പിച്ചതെന്നും രണ്ടാഴ്ചക്കുള്ളില്‍ എത്ര കള്ളത്തരങ്ങള്‍ ഇ.ഡി പ്രചരിപ്പിച്ചെന്നും എം.വി.ഗോവിന്ദൻ ചോദിച്ചു. പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി തുറുങ്കില്‍ അടക്കാനുള്ള നീക്കമാണ് കരുവന്നൂരില്‍ നടക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു.
വരികള്‍ക്കിടയില്‍ വായിക്കാൻ ശേഷിയുള്ളവരാണ് കേരളത്തിലെ ജനങ്ങളെന്ന് മാധ്യമങ്ങള്‍ മനസിലാക്കണം. സഹകരണ മേഖലയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും പാര്‍ട്ടിയെയും സര്‍ക്കാരിനെയും തകര്‍ക്കുകയാണ് ലക്ഷ്യമെന്നും അതിന് മാധ്യമങ്ങളെ കൂട്ടുപിടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടതുപക്ഷത്തിനെതിരായ മാധ്യമ വേട്ടയാടല്‍ തുടരുകയാണ്. കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടാണ് മിക്ക മാധ്യമങ്ങള്‍ക്കെന്നും ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിനെതിരെ നല്കിയ വാര്‍ത്ത തെറ്റാണെന്ന് തെളിഞ്ഞിട്ടും തെറ്റായി പോയെന്ന് ഏതെങ്കിലും മാധ്യമങ്ങള്‍ പറഞ്ഞോ എന്നും അദ്ദേഹം ചോദിച്ചു.മത്സരിക്കാൻ കളമൊരുക്കയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എ.സി. മൊയ്തീനും എം.കെ കണ്ണനുമെതിരെ എത്ര വ്യാജ വാര്‍ത്തകളാണ് പ്രചരപ്പിച്ചതെന്നും രണ്ടാഴ്ചക്കുള്ളില്‍ എത്ര കള്ളത്തരങ്ങള്‍ ഇ.ഡി പ്രചരിപ്പിച്ചെന്നും എം.വി.ഗോവിന്ദൻ ചോദിച്ചു. പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി തുറുങ്കില്‍ അടക്കാനുള്ള നീക്കമാണ് കരുവന്നൂരില്‍ നടക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു.
വരികള്‍ക്കിടയില്‍ വായിക്കാൻ ശേഷിയുള്ളവരാണ് കേരളത്തിലെ ജനങ്ങളെന്ന് മാധ്യമങ്ങള്‍ മനസിലാക്കണം. സഹകരണ മേഖലയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും പാര്‍ട്ടിയെയും സര്‍ക്കാരിനെയും തകര്‍ക്കുകയാണ് ലക്ഷ്യമെന്നും അതിന് മാധ്യമങ്ങളെ കൂട്ടുപിടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.ഇടതുപക്ഷത്തിനെതിരായ മാധ്യമ വേട്ടയാടല്‍ തുടരുകയാണ്. കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടാണ് മിക്ക മാധ്യമങ്ങള്‍ക്കെന്നും ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിനെതിരെ നല്കിയ വാര്‍ത്ത തെറ്റാണെന്ന് തെളിഞ്ഞിട്ടും തെറ്റായി പോയെന്ന് ഏതെങ്കിലും മാധ്യമങ്ങള്‍ പറഞ്ഞോ എന്നും അദ്ദേഹം ചോദിച്ചു.