തൃശ്ശൂർ : മണിപ്പൂർ വിഷയത്തിൽ താൻ പറഞ്ഞതിൽ മാറ്റമില്ലെന്നും, തന്‍റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതല്ലെന്നും പിന്നില്‍ ആരെന്ന് തിരിച്ചറിയണമെന്നും സുരേഷ് ഗോപി. സഭയ്ക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മറക്കില്ല മണിപ്പൂർ’ എന്ന തലക്കെട്ടിലാണ് ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയെയും വിമർശിച്ച് തൃശൂര്‍ അതിരൂപത മുഖപത്രത്തില്‍ എഴുതിയത്. ‘അങ്ങ് മണിപ്പൂരിലും യു.പിയിലുമൊന്നും നോക്കി നിൽക്കരുത്, അതു നോക്കാൻ അവിടെ ആണുങ്ങളുണ്ട്’ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ഈ ‘ആണുങ്ങൾ’ എന്തെടുക്കുക ആയിരുന്നുവെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാൻ ആണത്തമുണ്ടോയെന്ന് ലേഖനത്തിൽ ചോദ്യമുണ്ട്. തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങളില്ലാത്തതുകൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്നും ലേഖനത്തില്‍ പരിഹസിക്കുന്നുണ്ട്.