സുരേഷ് കുമാർ പറഞ്ഞ കാര്യങ്ങള്‍ വർഷങ്ങള്‍ക്ക് മുമ്ബേ ഞാൻ പറഞ്ഞതാണ് ; അന്ന് എന്നെ പലരും തെറി പറഞ്ഞു: മലയാള സിനിമയിലെ പ്രതിസന്ധിയെപ്പറ്റി തുറന്ന് പറഞ്ഞ് നിർമ്മാതാവ്

അടുത്തിടെയാണ് മലയാള സിനിമാ ലോകത്ത് നിർമാതാക്കൾ നേരിടുന്ന പ്രതിസന്ധി വലിയ തോതിൽ ചർച്ചയായാത്. സിനിമാ സമരമെന്ന തീരുമാനവുമായി പ്രൊഡ്യൂസേർസ് അസോസിയേഷൻ രംഗത്ത് വന്നതോടെയാണ് ഇക്കാര്യം വാർത്താ പ്രാധാന്യം നേടുന്നത്.100 കോടി ക്ലബില്‍ കയറുന്ന സിനിമകളില്‍ നിന്ന് പോലും വലിയ ലാഭം നിർമാതാക്കള്‍ക്ക് ഇല്ലെന്ന് പ്രൊഡ്യൂസേർസ് അസോസിയേഷൻ പറയുന്നു. താരങ്ങള്‍ പ്രതിഫലം, കുറയ്ക്കണം, നിർമാതാക്കളുടെ അവസ്ഥ മനസിലാക്കണം എന്ന് പ്രൊഡ്യൂസേർസ് അസോസിയേഷന്റെ വെെസ് പ്രസിഡന്റായ ജി സുരേഷ് കുമാർ ആവശ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച്‌ സംസാരിക്കുകയാണ് നിർമാതാവ് എഎസ് ഗിരീഷ് ലാല്‍. സുരേഷ് കുമാർ പറഞ്ഞത് ശരിയാണെന്ന് ഇദ്ദേഹം പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഗിരീഷ് ലാല്‍.

Advertisements

സുരേഷ് കുമാർ പറഞ്ഞ കാര്യങ്ങള്‍ വർഷങ്ങള്‍ക്ക് മുമ്ബേ ഞാൻ പറഞ്ഞതാണ്. അന്ന് എന്നെ പലരും തെറി പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ കണ്ടപ്പോള്‍ വിഷമം വന്നു. നിർമാതാക്കള്‍ക്ക് വോയിസ് ഇല്ല, നിർമാതാക്കളുടെ കെട്ട് താലി പണയം വെച്ചാണ് പലരും സിനിമയെടുക്കുന്നത് എന്നെല്ലാമാണ് ഞാനന്ന് പറഞ്ഞത്. പ്രൊഡ്യൂസറെന്ന് കേള്‍ക്കുമ്ബോള്‍ മനസില്‍ ഒരു സ്നേഹം എനിക്കുണ്ട്. ഞങ്ങളൊക്കെ സിനിമയില്‍ വന്നിട്ട് ഒരുപാട് വർഷമായി. സിനിമ ജീവിതമാർഗമായി കണ്ടാണ് ഞങ്ങള്‍ വന്നത്. പിന്നെ ഈ മേഖലയോട് സ്നേഹവും താല്‍പര്യവുമുണ്ടെന്നും എഎസ് ഗിരീഷ് ലാല്‍ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാർക്കറ്റില്‍ ലെെവായി നില്‍ക്കുന്ന ആക്ടേർസിനെയും ഡയരക്ടേർസിനെയും വെച്ച്‌ പടമെടുത്താല്‍ ഫണ്ട് ലഭിക്കല്‍ സ്മൂത്തായിരിക്കും. അല്ലാതെ വരുമ്ബോള്‍ മൊത്തം നമ്മുടെ കയ്യില്‍ നിന്ന് കണ്ടെത്തേണ്ടി വരും. അല്ലെങ്കില്‍ സാമ്ബത്തിക പ്രതിസന്ധി അനുഭവിക്കും. പെെസ റോള്‍ ചെയ്യുമ്ബോള്‍ ശ്രദ്ധിക്കേണ്ട എന്നൊക്കെ ചോദിക്കുന്നവരുണ്ട്. പക്ഷെ ആ സമയത്ത് ഷൂട്ടിന് മുമ്ബ് രാവിവെ അഞ്ച് ലക്ഷം രൂപ വേണ്ടി വരും. അത് ഒരാള്‍ തയ്യാറാകുമ്ബോള്‍ ഒരാള്‍ ബ്ലാങ്ക് ചെക്ക് ചോദിക്കും. ഞാൻ അപ്പോള്‍ ഒപ്പിട്ട് കൊടുക്കും. കാരണം എനിക്ക് രാവിലെ കാര്യം നടത്തണം. ചിലപ്പോള്‍ നിന്റെ വസ്തു എഴുതി താ എന്ന് പറയും. ചിലപ്പോള്‍ ഞാൻ എഴുതി കൊടുക്കും.

നമ്മുടെ മാനസികാവസ്ഥ അതാണെന്നും എഎസ് ഗിരീഷ് ലാല്‍ പറയുന്നു. ചെയ്തതില്‍ ഏറ്റവും കൂടുതല്‍ ടെൻഷനിടിച്ച സിനിമ ഷെെൻ ടോം ചാക്കോയുടെ മാസ്ക് എന്ന സിനിമയിലാണ്. ആ സിനിമ ചെയ്യരുതെന്ന് പലരും പറഞ്ഞതാണ്. മാർക്കറ്റ് വാല്യു ഇല്ലാത്ത പ്രൊജക്ടാണത്. പ്രൊഡ്യൂസേർസ് അസോസിയേഷനില്‍ ആ പടം രജിസ്ട്രേഷന് കൊടുത്തപ്പോള്‍ എല്ലാവരും ചെയ്യരുതെന്ന് പറഞ്ഞതാണ്. പക്ഷെ ഡയരക്ടർ എന്റെ സുഹൃത്തായിരുന്നു.

ആ പടം ചെയ്യാമെന്ന് ഞാനയാള്‍ക്ക് വാക്ക് കൊടുത്തിരുന്നു. അതിലാണ് ഞാനും കോ പ്രൊഡ്യൂസറും പെട്ട് പോയത്. പൊതുവെ ആദ്യ ദിവസം സിനിമ ഫാമിലിയായി പോയി കാണുന്നതാണ്. പക്ഷെ ഈ പടം കണ്ട് ഞാൻ തന്നെ ഉറങ്ങിപ്പോയി. ആഴ്ചയില്‍ ഒന്ന് രണ്ട് ദിവസമൊക്കെ സെറ്റില്‍ പോകുമായിരുന്നു. ഷൂട്ടിംഗിന്റെ തുടക്കത്തിലേ പ്രശ്നമാണെന്ന് മനസിലായതാണ്.

ഞാനൊരു പടം കമ്മിറ്റ് ചെയ്താല്‍ തിയറ്ററില്‍ എത്തിക്കണം എന്ന നിർബന്ധമാണ്. അവിടെ പരാജയവും വിജയവും ഒന്നും നോക്കില്ല. എന്റെ ഒരു സിനിമയും ഇന്ന് വരെ തിയറ്ററില്‍ എത്താതിരുന്നിട്ടില്ല. ഞാൻ കമ്മിറ്റ് ചെയ്ത എല്ലാ സിനിമയും പറയുന്ന ഡേറ്റില്‍ തിയറ്ററിലെത്തിച്ചിരിക്കും. അതെന്റെ രീതിയാണ്. ഈ പടത്തില്‍ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷെ പറയുന്ന ഡേറ്റില്‍ തിയറ്ററിലെത്തിക്കണമെന്ന് തനിക്ക് നിർബന്ധമായിരുന്നെന്നും എഎസ് ഗിരീഷ് ലാല്‍ പറയുന്നു.

ഇദ്ദേഹം അവസാനമായി നിർമ്മിച്ച സിനിമയാണ് മാസ്ക്. അത്രയും സാമ്ബത്തിക നഷ്ടം ചിത്രത്തിന് വന്നു. തനിക്ക് പറ്റിയ മണ്ടത്തരമാണെന്നും എഎസ് ഗിരീഷ് ലാല്‍ തുറന്ന് സമ്മതിച്ചു. മനസിനിഷ്ടപ്പെട്ട് ചെയ്ത സിനിമ മാണിക്യക്കല്ല് ആണ്. സ്ക്രിപ്റ്റ് എഴുതുമ്ബോള്‍ തന്നെയും ഒപ്പമിരുത്തുമായിരുന്നു. ആദ്യമേ പൃഥ്വിരാജിനെ മനസില്‍ കണ്ട് ചെയ്ത പ്രൊജക്ടാണത്. കുഴപ്പമില്ലാതെ ലാഭം നേടിയ സിനിമയാണത്. നഷ്ടം വന്നില്ലെന്നും എഎസ് ഗിരീഷ് ലാല്‍ പറയുന്നു.

സിനിമാ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് പ്രൊഡ്യൂസേർസ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. താരങ്ങള്‍ പ്രതിഫലം കുറയ്ക്കുക, ജിഎസ്ടിക്ക് പുറമെയുള്ള വിനോദ നികുതി സർക്കാർ ഒഴിവാക്കുക തുടങ്ങിയവയാണ് നിർമാതാക്കളുടെ ആവശ്യം. സിനിമകളുടെ ഓവർ സീസ് റെെറ്റ്സ് ഇന്ന് അഭിനയിക്കുന്ന താരങ്ങള്‍ തന്നെ വാങ്ങുന്നു. നിർമാതാവിന് യാതാെരു സാമ്ബത്തിക നേട്ടവുമുണ്ടാകുന്നില്ലെന്ന് സംഘടനം പറയുന്നു. അതേസമയം താരങ്ങള്‍ ഈ വാദത്തെ എതിർക്കുന്നുണ്ട്.

കരിയറില്‍ കുറച്ച്‌ സിനിമകളെ ഗിരീഷ് ലാല്‍ ചെയ്തിട്ടുള്ളൂ. റെഡ് വെെൻ എന്ന സിനിമയും ഇതിലുള്‍പ്പെടുന്നു. ഈ സിനിമ പരാജയപ്പെട്ടതിനെക്കുറിച്ചും നിർമാതാവ് സംസാരിക്കുന്നുണ്ട്. ആള്‍ക്കാർ പ്രതീക്ഷിക്കുന്നത് ആ സിനിമയ്ക്ക് കൊടുക്കാനായില്ല. മോഹൻലാല്‍ എന്ന് പറയുമ്ബോള്‍ നമ്മുടെ മനസിലേക്ക് വരുന്നത് കൊടുക്കാൻ സിനിമയ്ക്കായില്ല. ഇൻവെസ്റ്റിഗേഷൻ ഓഫീസറായാണ് മോഹൻലാലിന്റെ റോള്‍. ഒരു പൊലീസ് ഓഫീസറുടെ അന്വേഷണ രീതിയും പവറുമൊക്കെ ഈ സിനിമയില്‍ ഡൗണ്‍ ആയിരുന്നു.

ഒത്തിര പ്രാവശ്യം പ്രധാന ഭാരവാഹികളോട് പറഞ്ഞതാണ്. പക്ഷെ ഫലമുണ്ടായില്ല. പ്രൊഡ്യൂസറുടെ വാക്കിന് വിലയില്ലെന്നും ഗിരീഷ് ലാല്‍ പറയുന്നു. പ്രൊഡ്യൂസർക്ക് കയറി ഡയരക്‌ട് ചെയ്യാൻ പറ്റില്ലല്ലോ. മോഹൻലാല്‍ വന്ന് കഴിഞ്ഞാല്‍ സിനിമയില്‍ ഡയലോഗിലും പെർഫോമൻസിലും അതിന്റേതായ മാറ്റം വരണമെന്ന് ഞാൻ പറഞ്ഞതാണ്. അതിന് തൊട്ട് മുമ്ബ് ഗ്രാന്റ് മാസ്റ്റർ എന്ന സിനിമ വന്നു. പ്രേക്ഷകർ ത്രസിച്ച്‌ നില്‍ക്കുകയാണ്. അതിന് മുകളില്‍ വരണമായിരുന്നു. എന്നാല്‍ റെ‍ഡ് വെെനില്‍ അത് സംഭവിച്ചില്ലെന്നും ഗിരീഷ് ലാല്‍ പറയുന്നു. മോഹൻലാലിനോ‌ട് ആശങ്ക പങ്കുവെച്ചിരുന്നു. കുഴപ്പമില്ല, നോക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. റെഡ് വെെൻ പോലൊരു കഥ തെരഞ്ഞെടുത്തത് തന്റെ തെറ്റായിരുന്നെന്നും ഗിരീഷ് ലാല്‍ വ്യക്തമാക്കി.

റെഡ് വെെനില്‍ ഫഹദിന്റെയും ആസിഫ് അലിയുടെയും കഥാപാത്രങ്ങള്‍ മരിക്കുന്നുണ്ട്. സിനിമയുടെ കഥാഗതിയില്‍ പ്രശ്നമുണ്ടായിരുന്നെന്നും ഗിരീഷ് ലാല്‍ പറഞ്ഞു. ഒരു സീൻ പ്രേക്ഷകർക്ക് ഉള്‍ക്കൊള്ളാനായില്ലെന്നും നിർമാതാവ് തുറന്ന് പറഞ്ഞു. 2013 ലാണ് റെഡ് വെെൻ റിലീസ് ചെയ്തത്. 2019 ല്‍ മാസ്കും പുറത്തിറങ്ങി. നിർമാണ മേഖലയിലേക്ക് താൻ തിരിച്ച്‌ വരുമെന്നാണ് ഗിരീഷ് ലാല്‍ പറയുന്നത്. നിർമാതാക്കള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചർച്ചയായിക്കെയാണ് ഗിരീഷ് ലാലിന്റെ തുറന്ന് പറച്ചില്‍.

നിരവധി നിർമാതാക്കള്‍ അടുത്ത കാലത്ത് തുറന്ന് പറച്ചിലുകള്‍ നടത്തിയിട്ടുണ്ട്. താരങ്ങളുടെ അമിതമായ നിബന്ധനകള്‍ പ്രൊഡക്ഷൻ ചെലവ് കൂട്ടുന്നെന്ന് നിർമാതാവ് സാന്ദ്ര തോമസ് അടുത്തിടെ പറയുകയുണ്ടായി. പ്രൊമോഷന് വരാൻ താരങ്ങളുടെ കാല് പിടിക്കേണ്ടി വന്നിട്ടുണ്ട്. ചിലർ വലിയ പ്രതിഫലം ചോദിക്കുന്നു. സെറ്റുകളിലെ അനാവശ്യ ചെലവ് ചോദ്യം ചെയ്യാൻ പോലും പറ്റാത്ത സാഹചര്യമാണ് ഇപ്പോഴെന്നും സാന്ദ്ര തോമസ് തുറന്ന് പറഞ്ഞു. അതേസമയം നിർമാതാക്കളുടെ സംഘടനയില്‍ നിന്നും നേരിട്ട അനീതികളെക്കുറിച്ചും സാന്ദ്ര തോമസ് സംസാരിച്ചിട്ടുണ്ട്.

Hot Topics

Related Articles