കൊച്ചി: കേരള ബോക്സ് ഓഫീസില്‍ ഇപ്പോള്‍ പുത്തൻ റിലീസുകളാണ് ട്രെന്റിംഗ്. ഏതൊക്കെ സിനിമകള്‍ എത്ര നേടി, എത്ര കുറഞ്ഞു എന്നൊക്കെ അറിയാനുള്ള കൗതുകം പ്രേക്ഷകരിലും ഉണ്ട്.മലയാളത്തില്‍ പ്രധാനമായും മൂന്ന് സിനിമകളാണ് റിലീസ് ചെയ്തത്. ആലപ്പുഴ ജിംഖാന, ബസൂക്ക, മരണമാസ് എന്നിവയാണ് ആ സിനിമകള്‍. ഇവയില്‍ ആലപ്പുഴ ജിംഖാനയും ബസൂക്കയും തമ്മിലാണ് ബോക്സ് ഓഫീസ് പോരാട്ടം എന്നത് കളക്ഷനില്‍ നിന്നും വ്യക്തമാണ്. ഈ അവസരത്തില്‍ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിലെ പുതിയ റിലീസുകളുടെ ബുക്കിംഗ് വിവരങ്ങള്‍ പുറത്തുവരികയാണ്. കഴിഞ്ഞ ദിവസത്തെ കണക്കാണിത്.
ബുക്കിങ്ങില്‍ ഒന്നാമതുള്ളത് അജിത് കുമാർ നായകനായി എത്തിയ ഗുഡ് ബാഡ് അഗ്ലിയാണ്. മൂന്ന് ലക്ഷത്തി മൂവായിരം(303000) ആണ് ചിത്രത്തിന്റേതായി വിറ്റു പോയിരിക്കുന്നത്. മാഡ് സ്ക്വയർ എന്ന ചിത്രമാണ് ലിസ്റ്റില്‍ പത്താമത്. അയ്യായിരം ടിക്കറ്റുകളാണ് ഈ പടത്തിന്റേതായി വിറ്റുപോയത്. മൂന്നാം സ്ഥാനത്താണ് ആലപ്പുഴ ജിംഖാന. ഒരു ലക്ഷത്തി ഇരുപത്തി എട്ടായിരം ടിക്കറ്റുകളാണ് നസ്ലെൻ ചിത്രത്തിന്റേതായി വിറ്റഴിഞ്ഞത്. ബസൂക്ക നാലാമതാണ്. നാല്പത്തി ഏഴായിരം ടിക്കറ്റുകളാണ് മമ്മൂട്ടി ചിത്രത്തിന്റേതായി 24 മണിക്കൂറില്‍ വിറ്റു പോയിരിക്കുന്നത്. ഇത് ബുക്ക് മൈ ഷോയിലെ മാത്രം കണക്കാണ് എന്നത് എടുത്ത് പറയേണ്ട കാര്യമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ 24 മണിക്കൂറിലെ ബുക്കിംഗ് കണക്കുകള്‍
ഗുഡ് ബാഡ് അഗ്ലി – 303K(D3)
ജാട്ട്- 150K(D3)
ആലപ്പുഴ ജിംഖാന – 128K(D3)
ബസൂക്ക – 47K(D3)
മരണമാസ് – 43K(D3)
എമ്ബുരാൻ – 14K(D17)
ജാക്ക് – 13K(D3)
സിക്കന്ദർ – 8K(D14)
ഛാവ – 7K(D58)
ദ ഡിപ്ലോമാറ്റ് – 7K(D30)
മാഡ് സ്ക്വർ – 5K(D16)


