സർജറിക്ക് ശേഷം നടൻ പൃഥ്വിരാജ് കൊച്ചി വിപിഎസ് ലേക്‌ഷോറിൽ നിന്ന് ഡിസ്ചാർജ് ആയി

കൊച്ചി:
സിനിമാ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രശസ്ത നടൻ പൃഥ്വിരാജ് ജൂൺ 28  ബുധനാഴ്‌ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി.
വലതുകാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ വിപിഎസ് ലേക്‌ഷോർ ഡയറക്ടർ ഓഫ് ഓർത്തോപീഡിക്സ് ആൻഡ് ഹെഡ് ഓഫ് ജോയിന്റ് പ്രിസർവേഷൻ ഡോ. ജേക്കബ് വർഗീസിന്റെ നേതൃത്വത്തിലാണ് സർജറിക്ക് വിധേയമാക്കിയത്.
കാർട്ടിലേജ്, ക്രൂഷിയേറ്റ് ലിഗമെന്റ്,  മെനിസ്കസ് റിപ്പയർ എന്നിവയ്ക്ക് ശേഷം പൃഥ്വിരാജ് ഫിസിയോതെറാപ്പിക്ക് വിധേയനായി.

Advertisements

കുറഞ്ഞ മാസങ്ങൾക്കുള്ളിൽ അദ്ദേഹം പൂർണ ആരോഗ്യവാനാകുമെന്ന് ഡോ. ജേക്കബ് വർഗീസ് അറിയിച്ചു. ഫിസിയോതെറാപ്പിയാണ് അദ്ദേഹത്തിന് ഡോക്ടർ നിർദേശിച്ചിട്ടുള്ളത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.