എടത്വ: സുരേന്ദ്രന് ഇനി ആശ്രയമായി ജെ.എം.എം ജൂബിലി മന്ദിരം.കഴിഞ്ഞ 15 വർഷമായി കുടുംബത്താൽ ഉപേക്ഷിയ്ക്കപ്പെട്ട് ഏത് സമയവും തകർന്ന് വീഴാൻ സാധ്യതയുണ്ടായിരുന്ന വീടിനുള്ളിൽ ഏകാന്ത ജീവിതം നയിച്ചിരുന്ന
തലവടി തെക്കേചിറയിൽ വീട്ടിൽ സുരേന്ദ്രന് (75) ആണ് ആൽഫാ പാലിയേറ്റീവ് കുട്ടനാട് ലിങ്ക് സെൻ്ററിൻ്റെ ഇടപെടൽ മൂലം പുതു ജീവിതം നല്കിയത്. വാർദ്ധക്യ സഹജമായ രോഗങ്ങളോട് മല്ലടിച്ചു ഭക്ഷണം പോലുമില്ലാതെ ജീവിതം നയിച്ചിരുന്ന സുരേന്ദ്രനെ ഇന്നാണ് ആനപ്രമ്പാൽ ജെ.എം.എം ജൂബിലി മന്ദിരത്തിലെത്തിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിൽ ആൽഫ നടത്തികൊണ്ടിരുന്ന ഹോം കെയർ പദ്ധതി പ്രകാരം ഗൃഹകേന്ദ്രീകൃത പരിചരണത്തിലൂടെയാണ് സുരേന്ദ്രൻ്റെ അവസ്ഥ മനസ്സിലാക്കിയത്. അന്നു മുതൽ മുടക്കം കൂടാതെ ഭക്ഷണം ഉറപ്പു വരുത്തിയിരുന്നു.
ഗ്രാമ പഞ്ചായത്ത് അംഗം കലാ മധു,ആൽഫ വർക്കിങ്ങ് പ്രസിഡണ്ടും തലവടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ സുഷമ സുധാകരൻ, സെക്രട്ടറി എം.ജി കൊച്ചുമോൻ, ട്രഷറർ വി.പി മാത്യു,എസ്.ബി പ്രസാദ്, അംജിത്കുമാർ, തലവടി പാലിയേറ്റീവ് നേഴ്സ് ഗീത, ബെറ്റി ടീച്ചർ, രാധാകൃഷ്ണൻ, കലെശൻ, പ്രവീണ,മഞ്ജു, തുടങ്ങിയവർ ചേർന്നാണ് രാജേന്ദ്രനെ മന്ദിരത്തിലെത്തിച്ചത്.