സംസ്ഥാന സർക്കാർ സർവ്വീസിലെ ഗ്രൂപ്പ് ഡി, പാർട്ട് ടൈം സ്വീപ്പർ ജീവനക്കാർക്കൊഴികെ ഏർപ്പെടുത്തിയിരുന്ന ലീവ് സറണ്ടർ നിയന്ത്രണം നീക്കി ഉത്തരവിറക്കിയ എൽ ഡി എഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെ ആഭിമുഖ്യത്തിൽ ജീവനക്കാരും അധ്യാപകരും ആഹ്ലാദ പ്രകടനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ എഫ് എസ് ഇ ടി ഒ സംസ്ഥാന കമ്മിറ്റി അംഗം എൽ മാഗി, കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ സുനിൽകുമാർ,ആക്ഷൻ കൗൺസിൽ ജില്ലാ ചെയർമാൻ ഏലിയാസ് മാത്യു, കൺവീനർ ജോഷി പോൾ , കെ.ജി.ഒ.എ.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡയന്യൂസ് തോമസ്,കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ, എ കെ ജി സി ടി സംസ്ഥാന വൈ:പ്രസിഡന്റ് സന്തോഷ് ടി വർഗ്ഗീസ്,കേരള എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ.അൻവർ, സംസ്ഥാന കമ്മിറ്റി അംഗം രാജമ്മ രഘു,ജില്ലാ പ്രസിഡന്റ് കെ എസ് ഷാനിൽ, കെ എം സി എസ് യു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ഡി സാജൻ, കെ ജി ഒ എ ജില്ലാ സെക്രട്ടറി എം എം മത്തായി എന്നിവർ സംസാരിച്ചു.
ഫോട്ടോ:മൂവാറ്റുപുഴ സിവിൽ സ്റ്റേഷനിൽ കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ സുനിൽകുമാർ സംസാരിക്കുന്നു.