സൂര്യകാലടിമന വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് ഒരുങ്ങുന്നു; സെപ്റ്റംബർ മൂന്നു മുതൽ ഏഴു വരെ ആഘോങ്ങൾ; സംസ്ഥാന ഗവർണർ ഉദ്ഘാടനം ചെയ്യും

കോട്ടയം: സൂര്യകാലടിമന വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് ഒരുങ്ങുന്നു. സെപ്റ്റംബർ മൂന്നു മുതൽ ഏഴു വരെയാണ് സൂര്യകാലടി വിനായക ചതുർത്ഥി ആഘോഷങ്ങൾ നടക്കുക. സഹസ്രാഷ്ടാധിക, അഷ്ട ദ്രവ്യ മഹാഗണപതിഹോമം, ശ്രീചക്ര ത്രികാല പൂജ, പ്രത്യക്ഷ ഗണപതി പൂജ, സഹസ്രകലശം എന്നിവ നടക്കും. സെപ്റ്റംബർ മൂന്ന് ചൊവ്വാഴ്ച വൈകിട്ട് പ്രസാദശുദ്ധിക്രിയകൾ, രാക്ഷോഘ്ന ഹോമം, വാസ്തുബലി, അത്താഴപ്പൂജ എന്നിവ നടക്കും. വൈകിട്ട് ആറിന് പ്രഭാഷണം. ഏഴിന് നൃത്തനൃത്ത്യ സമന്വയം എന്നിവ നടക്കും.
സെപ്റ്റംബർ നാല് ബുധനാഴ്ച രാവിലെ ക്ഷേത്രത്തിൽ ബിംബശുദ്ധികലശാഭിഷേകങ്ങൾ, മഹാബ്രഹ്മകലശപൂജ (സഹസ്രകലശം), പരികലശപൂജകൾ, വൈകിട്ട് അധിവാസ ഹോമം, കലശാധിവാസം, മേളം. വൈകിട്ട് അഞ്ചിന് വിനായക ചതുർത്ഥി സമാരംഭ സഭ നടക്കും. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ബ്രഹ്മശ്രീ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് യോഗത്തിൽ അധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ജോർജ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ, സ്വാമി ഗുരുരത്നം ജ്ഞാന തവസ്വി എന്നിവർ പ്രസംഗിക്കും. ചടങ്ങിൽ പ്രസിദ്ധ ഭജന കലാകാരൻ കോഴിക്കോട് പ്രശാന്ത് വർമ്മയ്ക്ക് മഹാ ഗണേശ ഭക്ത കോകിലം പുരസ്‌കാരം സമർപ്പിക്കുന്നു. കോട്ടയം നഗരസഭ പരിധിയിൽ അഞ്ച്, ആറ് വാർഡുകളിലെ പ്രദേശത്ത് താമസിക്കുന്ന എസ്.എസ്.എൽ.സി , പ്ലസ്ടു ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സൂര്യകാലടി ഭജനമണ്ഡലിയുടെ പുരസ്‌കാരം നൽകി ആദരിക്കുന്നു. വൈകിട്ട് ഏഴരമുതൽ കോഴിക്കോട് പ്രശാന്ത് വർമ്മയുടെ മാനസ ജപലഹരി നടക്കും. സെപ്റ്റംബർ അഞ്ച് വ്യാഴാഴ്ച രാവിലെ പരികലശാഭിഷേകം, മരപ്പാണി, ബ്രഹ്മകലശാഭിഷേഖം മേളം. വൈകിട്ട് ആറിന് ഭക്തിഗാനമേള. ഏഴിന് തിരുവാതിര. സെപ്റ്റംബർ ആറ് വെള്ളിയാഴ്ച പ്രകൃതി മാതൃ പൂജാ ദിനം, ശ്രീചക്ര മഹായാഗം. രാവിലെ ആറു മുതൽ ഗണപതിഹോമം, ഗണപതി, ബാല, വരാഹി, മാംതംഗി, പരാ എന്നിവയുടെ പൂജാ ഹോമ തർപ്പണാദികൾ നടക്കും. 12 ന് മാദ്ധ്യന്ദിന സവനം. വൈകിട്ട് മൂന്നിന് ഉപാസക സംഗമം താന്ത്രിക ഉപാസകരുടെ സംഗമവും ചർച്ചയും നടക്കും. സഭാഗ്ര്യ സ്ഥാനികൻ അഡ്വ.ശങ്കു ടി.ദാസ്. വൈകിട്ട് അഞ്ചരയ്ക്ക് തിരുവാതിര. വൈകിട്ട് ആറിന് ശ്രീചക്രപൂജ, തൃതീയ സവനം. തുടർന്ന് 100 ഓളം വനിതകളെ ബാലാ ത്രിപുര സുന്ദരീ വിധാനത്തിൽ പൂജിച്ച് വസ്ത്രാദിദാനവും പ്രദക്ഷിണ നമസ്‌കാരവും ചെയ്യുന്ന സുഹാസിനീ പൂജ നടക്കും.

Advertisements

വിനായക ചതുർത്ഥി ദിവസമായ സെപ്റ്റാംബർ ഏഴ് ശനിയാഴ്ച രാവിലെ ആറു മുതൽ പത്ത് വരെ സഹസ്രാഷ്ടാധിക അഷ്ടദ്രവ്യ മഹാഗണപതിഹോമം. പ്രത്യക്ഷഗണപതിപൂജ. രാവിലെ എട്ടു മുതൽ പഞ്ചാരിമേളം. 10 മുതൽ 12 വരെ ഗണേശ സംഗീതാരാധന. 12 മുതൽ നവകാഭിഷേകം, ഉച്ചപൂജ, ഗണപതിപ്രാതൽ. 12 മുതൽ ഭജന. ഒന്നു മുതൽ രണ്ട് വരെ മധുരഗീതങ്ങൾ എന്നിവ നടക്കും. വൈകിട്ട് ആറിന് ഗണേഷ ഘോഷയാത്രയ്ക്ക് സ്വീകരണം. 6.15 ന് ശ്രീജിത്ത് പണിക്കരുടെ പ്രഭാഷണം. വൈകിട്ട് 7.45 ന് കീചകവധം കഥകളിയും നടക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.