സിനിമ ഡസ്ക് : തമിഴത്തിന്റെ നടുപ്പിൻ നായകൻ സൂര്യ നായകനായി ശിവ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ. ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ. ഏറെനാളുകളായി ചിത്രത്തിന്റെ അപ്ഡേറ്റിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ചിത്രത്തിന്റെ ടീസർ ഇന്ന് വൈകുന്നേരം 4.30ന് റിലീസ് ചെയ്യും എന്നാണ് അറിയിച്ചിരിക്കുന്നത്. സൂര്യയുടെ 42 മത്തെ ചിത്രം കൂടിയാണ് ഇത്.സൂര്യ 42 എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയ താൽക്കാലിക പേര്.ഗോവ, കേരളം, കൊടൈക്കനാൽ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിൽ ആണ് ഷൂട്ടിംഗ് നടന്നത്. 2023 ഏപ്രിലിലാണ് കങ്കുവ എന്ന പേര് പ്രഖ്യാപിച്ചത്.ഏകദേശം രണ്ടു വർഷത്തോളമായി ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട്. ചിത്രത്തിൽ സൂര്യയുടെ വ്യത്യസ്ത ഗെറ്റപ്പുകൾ ഉണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. രണ്ട് കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ഇത്. ചിത്രം രണ്ട് ഭാഗങ്ങൾ ആയിട്ടാണ് പുറത്തിറങ്ങുന്നത് എന്നും പറയുന്നു.ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്.200 കോടിയോളം ബഡ്ജറ്റിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ഇന്നുവരെയുള്ള ഏറ്റവും ചെലവേറിയ അഞ്ചാമത്തെ ഇന്ത്യൻ ചിത്രമാണ് കങ്കുവ. 2024- പകുതിയിലോ, ദീപാവലി റിലീസ് ആയോ ആണ് ചിത്രം റിലീസിന് തയ്യാറാവുന്നത്.3D, IMAX ഫോർമാറ്റുകളിൽ കങ്കുവ തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ചിത്രത്തിൽ ബോബി ഡിയോൾ ഉദിര എന്ന നെഗറ്റീവ് കഥാപാത്രവുമായി വരുന്നുണ്ട്.ദിഷ പടാനി ആണ് ചിത്രത്തിൽ സൂര്യയുടെ നായികയായി വരുന്നത്.സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ ആണ് ചിത്രം നിർമ്മിക്കുന്നത്.