ജയറാമിന്റെ എബ്രഹാം ഓസ്‌ലർ 20 ന് ഒ.ടി.ടി റിലീസിന് : വരുന്നത് ഡിസ്‌നി ഹോട്ട്സ്റ്റാറിൽ

സിനിമ ഡസ്ക് : ‘അഞ്ചാം പാതിര’യ്ക്ക് ശേഷം ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ‘എബ്രഹാം ഓസ്‌ലർ’.ചിത്രം 2024 ജനുവരി 11ന് തിയേറ്ററുകളിൽ എത്തി. തിയേറ്ററുകളിൽ നിന്ന് മികച്ച പ്രകടനം നേടിയ സിനിമ ഇപ്പോൾ ott റിലീസ് ആവുക ആണ്.മാർച്ച്‌ 20 ന് ഡിസ്‌നി ഹോട്ട്സ്റ്റാറിൽ ആണ് സിനിമ റിലീസ് ആവുന്നത്. ഒരു മെഡിക്കൽ ഇൻവെസ്റ്റിഗേഷൻ സിനിമ ആയിട്ട് ആണ് ഇത് ഒരുക്കിയത്.ചിത്രത്തിൽ ജയറാമിനെ കൂടാതെ മമ്മൂട്ടിയും ചിത്രത്തിൽ ഗസ്റ്റ്‌ റോളിൽ വരുന്നുണ്ട്. ഏറെ നാളുകൾക്ക് ശേഷമുള്ള മലയാള സിനിമയിലേക്കുള്ള ജയറാമിന്റെ തിരിച്ചുവരവ് കൂടി ആയിരുന്നു ഈ ചിത്രം.നേരമ്പോക്ക്,മാനുവൽ മൂവി മേക്കേഴ്സ് വേണ്ടി ഇർഷാദ് എം ഹസ്സൻ,മിഥുൻ മാനുവൽ തോമസ് ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും ഗസ്റ്റ് റോളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.അനശ്വര രാജൻ , അർജുൻ അശോകൻ , സെന്തിൽ കൃഷ്ണ , ആര്യ സലിം , അനൂപ് മേനോൻ , ജഗദീഷ് , ദിലീഷ് പോത്തൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട് . ചിത്രത്തിന്റെ ഛായാഗ്രഹണംതേനി ഈശ്വറും സംഗീതംമിഥുൻ മുകുന്ദനും ആണ് നിർവഹിച്ചിരിക്കുന്നത്.

Hot Topics

Related Articles