ഭാരത്  അരി വിതരണം വിവാദത്തിൽ : അരി വിതരണം തടഞ്ഞ് പൊലീസ് ; തുടരാൻ നിർദേശം നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ 

കൊടുങ്ങല്ലൂർ: മേത്തല കീഴ്ത്തളിയില്‍ ഭാരത് അരി വിതരണത്തെ ചൊല്ലി തർക്കം. പരാതിയെത്തുടർന്ന് പൊലീസ് എത്തി അരി വിതരണം തടഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തെത്തുടർന്ന് അരി വിതരണം പുനരാരംഭിച്ചു. തിങ്കളാഴ്ച രാവിലെ എട്ടിനാണ് നാഷണല്‍ പെർമിറ്റ് ലോറിയില്‍ കീഴ്ത്തളി ജംഗ്ഷനില്‍ അരി എത്തിച്ച്‌ വിതരണം നടത്തിയത്. ഭാരത് അരി വിതരണം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പരാതി ഉയർന്നതിനെത്തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് സ്ഥലത്തെത്തി അരി വിതരണം നിറുത്തിവയ്പിച്ചു. ഇതിനിടെ തിരഞ്ഞെടുപ്പ് കമ്മിഷൻ നിരീക്ഷകനും സ്ഥലത്തെത്തി. ഭാരത് അരി വിതരണം പെരുമാറ്റച്ചട്ടലംഘനമല്ലെന്ന് കമ്മിഷൻ ഉദ്യോഗസ്ഥർ അറിയിച്ചതോടെ അരി വിതരണം പുനരാരംഭിച്ചു. 10 കിലോയുടെ 500 കിറ്റുകളാണ് വിതരണം നടത്തിയത്. ഭാരത് അരി തിങ്കളാഴ്ച വരുമെന്ന അറിയിപ്പ് ഞായറാഴ്ച ബി.ജെ.പി പ്രവർത്തകർ ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചിരുന്നു. ഒരാഴ്ച മുമ്ബ് ഭാരത് അരി വടക്കെ നടയിലും വിതരണം ചെയ്തിരുന്നു. പൊലീസിനെ ഉപയോഗിച്ച്‌ അരിവിതരണം തടസപ്പെടുത്തിയതില്‍ ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

Hot Topics

Related Articles