തിരുവനന്തപുരം :സൂര്യഗായത്രി കൊലക്കേസ്, പ്രതി അരുണിന് (29) ജീവപര്യന്തം തടവ്ശിക്ഷ
ഇതിനു പുറമെ 20 വർഷം കഠിനതടവ് അനുഭവിക്കുകയും ആറു ലക്ഷം രൂപ പിഴയും ശിക്ഷ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവാഹാലോചന നിരസിച്ചതിലുള്ള വിരോധത്തിൽ തിരുവനന്തപുരം നെടുമങ്ങാട് കരുപ്പൂര് ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകക്ക് താമസിച്ചിരുന്ന സൂര്യഗായത്രിയെ (20) കുത്തിക്കൊലപ്പെടുത്തുകയും, തടയാൻ ശ്രമിച്ച മാതാവ് വത്സലയെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതി പേയാട് സ്വദേശി അരുണിന് (29) ജീവപര്യന്തം തടവ്ശിക്ഷ.
ഇതിനു പുറമെ 20 വർഷം കഠിനതടവ് അനുഭവിക്കുകയും ആറു ലക്ഷം രൂപ പിഴയും നൽകണം.
തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് ജഡ്ജ് കെ. വിഷ്ണുവാണ് വിധി പറഞ്ഞത്.
പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.
കൊലപാതകം, കൊലപാതകശ്രമം, ഭവനഭേദനം, കുറ്റകരമായ ഭയപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് പ്രതിയുടെ മേൽ കണ്ടെത്തിയിരിക്കുന്നത്.
പ്രേമനൈരാശ്യവും വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
സൂര്യഗായത്രിയുടെ മാതാവ് വത്സല, പിതാവ് ശിവദാസൻ എന്നിവരായിരുന്നു കേസിലെ ദൃക്സാക്ഷികൾ.
വീടിന്റെ അടുക്കള വാതിലിലൂടെ അകത്തു കടന്ന അരുണ്‍, സൂര്യയെ പലവട്ടം കത്തിക്കൊണ്ട് കുത്തുകയായിരുന്നു.
മകളെ ആക്രമിക്കുന്നതു കണ്ട് തടയാൻ ശ്രമിച്ച മാതാവ് വത്സലയെയും കുത്തി. സൂര്യയുടെ പിതാവിന്റെ നിലവിളി ഉയര്‍ന്നതോടെ അരുണ്‍ ഓടി രക്ഷപെട്ടു.
അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും അരുൺ സമീപത്തെ മറ്റൊരു വീടിന്റെ ടെറസിൽ ഒളിക്കാൻ ശ്രമിച്ചു.
അവിടെ നിന്നാണ് നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടിയത്.