കൊച്ചി: എറണാകുളം കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. റിമാൻഡ് പ്രതിയായിരുന്ന രാജേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാജേഷിനെ സെല്ലിൽ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാജേഷിന്റെ ജീവൻ രക്ഷിക്കാനായില്ല. സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായിരുന്നു രാജേഷ്.
Advertisements
