ദുർബല വിഭാഗങ്ങൾക്ക് വേണ്ടിയുള്ള വികസന പ്രവർത്തനങ്ങൾ സുവിശേഷ വേലയുടെ ഭാഗംതോമസ് മാർ തീമെഥിയോസ്

പുതുപ്പള്ളി:സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് വേണ്ടിയുള്ള വികസന പ്രവർത്തനങ്ങൾ സുവിശേഷ വേലയുടെ ഭാഗം തന്നെയാണ് എന്ന് മാർത്തോമ്മാ സുറിയാനി സഭയുടെ കോട്ടയം -കൊച്ചി ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ തിമെഥിയോസ് എപ്പിസ്കോപ്പ പ്രസ്താവിച്ചു.

Advertisements

മാർത്തോമ്മാ ഡവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് വികസന വാരാചരണ പരിപാടികളുടെ കോട്ടയം – കൊച്ചി ഭദ്രാസന തല ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുർബലരും ദരിദ്രരും ആയവർക്കു വേണ്ടിയുള്ള സേവനങ്ങളും സമൂഹത്തിൻ്റെ സമഗ്രമായ വികസനവും സഭയുടെ പ്രാഥമീകമായ ഉത്തരവാദിത്വങ്ങൾ ആണെന്നും മാർ തീമെഥിയോസ് ചൂണ്ടിക്കാട്ടി. അഡ്വ ഫ്രാൻസീസ് ജോർജ് എം പി വികസന വാരാചരണം ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദുരിതമനുഭവിക്കുന്ന വർക്ക് കൃസ്തുസാന്നിധ്യമായി മാറുന്നതാകണം വികസന സങ്കല്പം എന്നും സുസ്ഥിര വികസനത്തിന്റെ ഏറ്റവും ശക്തമായ ഉപകരണങ്ങളായി മാറാൻ ക്രൈസ്തവ വിശ്വാസികൾക്ക് സാധിക്കണം എന്നും ഉദ്ഘാടന പ്രസംഗത്തിൽ അഡ്വ ഫ്രാൻസീസ് ജോർജ് എം പി പറഞ്ഞു.

“ഓണത്തിന് ഒരു കുട്ടി പച്ചക്കറി”പദ്ധതിയുടെ ഉദ്ഘാടനം പച്ചക്കറി തൈകൾ നല്കിക്കൊണ്ട് ഭദ്രാസന സെക്രട്ടറി റവ അലക്സ് ഏബ്രഹാം നിർവഹിച്ചു. വികാരി ജനറൽ റവ ഡോ സാംസൺ എം ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.

മാർത്തോമ്മാ ഡവലപ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ് കേന്ദ്ര ജനറൽ സെക്രട്ടറി റവ ഷിബു ശാമുവേൽ, കാർഡ് അസിസ്റ്റന്റ് ഡയറക്ടർ റവ ഷൈൻ എൻ ജേക്കബ്, ഡവലപ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ് ഭദ്രാസന വൈസ് പ്രസിഡൻ്റ് റവ സജീവ് തോമസ്, സെക്രട്ടറി കുരുവിള മാത്യുസ്,ട്രഷറർ കോര കുര്യൻ, കേന്ദ്ര മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജോസി കുര്യൻ, എം എസ് റോയ്, ജനറൽ കൗൺസിൽ അംഗങ്ങളായ പി കെ തോമസ് പ്ളാച്ചിറ,രാജു ഏബ്രഹാം വെണ്ണിക്കുളം, ബിജു നൈനാൻ മരുതുക്കുന്നേൽ,റവ വി ജി വർഗീസ്,റവ അജിൻ മാത്യു വർഗീസ്,അഡ്വ റെനി കെ ജേക്കബ്,രാജു തോട്ടുങ്കൽ, അജേഷ് ഏബ്രഹാം,ജീന ചെറിയാൻ, അന്നമ്മ മാത്യു എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles