കൊല്ലം: കിഴക്കേകല്ലടയില്‍ ഭര്‍തൃവീട്ടിലെ പീഡനം കാരണം യുവതി ആത്മഹത്യ ചെയ്തു. എഴുകോണ്‍ കടയ്‌ക്കോട് സ്വദേശി സുവ്യ എ എസിനെയാണ് ഇന്നലെ രാവിലെയാണ് സുവ്യയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ അമ്മയും സുവ്യയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. വഴക്കിനൊടുവില്‍ മുറിയില്‍ കയറി വാതിലടച്ച സുവ്യയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലിയല്‍ കണ്ടെത്തിയത്.
അതിനിടെ ഭര്‍ത്താവിന്റെ വീട്ടില്‍ താന്‍ അനുഭവിക്കുന്ന പീഡനം സുവ്യ വിവരിക്കുന്ന ശബ്ദരേഖ പുറത്തുവന്നു.മരണത്തിന് മുമ്പ് സുവ്യ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്ത ഓഡിയോയാണിത്. ഭര്‍തൃമാതാവ് ക്രൂരമായി പീഡിപ്പിക്കുന്നതായി ഓഡിയോയില്‍ പറയുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭര്‍ത്താവിന്റെ അമ്മയില്‍ നിന്ന് നിരന്തരമായി മാനസിക പീഡനമുണ്ടെന്നും വീട്ടില്‍ നിന്ന് ഇറങ്ങി പോവാന്‍ നിരന്തരം അമ്മായി അമ്മ ആവശ്യപ്പെടുകയാണെന്നും സുവ്യ ശബ്ദ സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ ഭര്‍ത്താവ് ഇതിനെതിരെ ഒരക്ഷരം പോലും മിണ്ടാറില്ല. എന്തുസംഭവിച്ചാലും ഉത്തരവാദി ഭര്‍ത്താവിന്റെ അമ്മയാണെന്നും ഓഡിയോയില്‍ സുവ്യ പറയുന്നുണ്ട്. പുറത്തുവന്നിരിക്കുന്ന ശബ്ദസംഭാഷണങ്ങളുടെ പശ്ചാത്തലത്തില്‍ ആത്മഹത്യാ പ്രേരണകുറ്റം ഭര്‍ത്താവിനും ഭര്‍ത്താവിന്റെ അമ്മയ്ക്കും എതിരെ ചുമത്തും.