കോട്ടയം: ലോകസമാധാനത്തിനുള്ള ഒറ്റമൂലിയാണ് ഗുരുദര്‍ശനം എന്ന് കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്ല്യാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. കാലാതീതമായ ഗുരുദര്‍ശനത്തിന്റെ പഠനവും പ്രചരണവും സമൂഹം ഏറ്റെടുക്കേണ്ടതിന്റെ അനിവാര്യത നാം തിരിച്ചറിയണമെന്നും സ്വാമി ചൂണ്ടിക്കാട്ടി. ശിവഗിരിമഠം ഗുരുധര്‍മ്മ പ്രചരണ സഭ പുതുപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാകത്താനം എസ്.എന്‍.ഡി.പി.ശാഖാ ഹാളില്‍ നടന്ന ശ്രീനാരായണ ധര്‍മ്മമീമാംസാ പരിഷത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടര്‍ന്ന് ഗുരുദേവ കൃതി ‘പിണ്ഡനന്ദി ‘ യുടെ പഠന ക്ലാസ് നടന്നു. ശിവഗിരി മഠം ബ്രഹ്‌മവിദ്യാലയ കനക ജൂബിലി ആഘോഷ സമ്മേളനം സഭ കേന്ദ്ര ഉപദേശക സമിതി ചെയര്‍മാന്‍ കുറിച്ചി സദന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോട്ടില്‍ അധ്യക്ഷതവഹിച്ചു. മുഖ്യപ്രഭാഷണം നടത്തുകയും ശിവഗിരി മഠം പി.ആര്‍. ഒ. ആയി നീയ്മിതനുമായ ഇ.എം.സോമനാഥനെ ചടങ്ങില്‍ വച്ച് പൊന്നാട അണിയിച്ച് ആദരിച്ചു.വാകത്താനം ശാഖാ പ്രസിഡന്റ് വി.ആര്‍. പ്രസന്നന്‍ ,സഭാ മണ്ഡലം സെക്രട്ടറി പി.പി. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതി ആഘോഷ സമ്മേളനം കേന്ദ്ര ഉപദേശക സമിതിയംഗം ആര്‍. സലിംകുമാര്‍ ഉദ്ഘാടനംചെയ്തു .ജില്ലാ സെക്രട്ടറി സുകുമാരന്‍ വാകത്താനം അധ്യക്ഷനായി. മാതൃ സഭ കേന്ദ്ര ഉപാദ്ധ്യക്ഷ ശ്രീമതി സോഫീ വാസുദേവന്‍ ഗുരുവിന്റെ ‘അഷ്ടാംഗ ദര്‍ശനം ‘ അടിസ്ഥാനമാക്കി പഠന ക്ലാസ് നയിച്ചു. സഭ കേന്ദ്ര സമിതി അംഗം ഷിബു മൂലേടം, മണ്ഡലം പ്രസിഡന്റ് വി.പി.കുഞ്ഞുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.