കോട്ടയം : കേരള ഹോമിയോ ശാസ്ത്ര വേദിയുടെ 27-ാമത് സ്വാമി ആതുരദാസ്ജി അവാര്‍ഡ് ഡോ: ഷമീന സലിമിന് തിരുവല്ലാ ഹോട്ടല്‍ അശോകാ ഇന്റര്‍നാഷണലില്‍വെച്ച്സമ്മാനിച്ചു .
ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച സ്വാമി ആതുരദാസ് അനുസ്മരണസമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനംചെയ്തു. ഹോമിയോശാസ്ത്രവേദി ചെയര്‍മാന്‍ഡോ. ടി. എന്‍. പരമേശ്വരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഡോ. ഷമീന സലിമിന് മന്ത്രി സജി ചെറിയാന്‍ അവാര്‍ഡ് സമ്മാനിച്ചു . വനം വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണും ആതുരസേവാസംഘം ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ ലതികാ സുഭാഷ് സ്വാമി ആതുരദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ഹോമിയോശാസ്ത്രം ചീഫ് എഡിറ്റര്‍ ഡോ. എസ്. ജി. ബിജു അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുതിക്കൊണ്ട് സംസാരിച്ചു . ചലച്ചിത്ര-ഗാന രചനാരംഗത്ത് 100 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ഡോ. മനു മഞ്ജിത്തിനെ ചടങ്ങില്‍ മന്ത്രി പൊന്നാടായും ശിൽപ്പവും നൽകി ആദരിച്ചു . സഹ്യ ചെയര്‍മാന്‍ ഡോ. വി. അമീര്‍ മുഖ്യ പ്രഭാഷണം നടത്തി . ആതുര സേവാ സംഘം സെക്രട്ടറി ഡോ ഈ. കെ. വിജയകുമാർ, സഹ്യ സെക്രട്ടറി ഡോ. രാകേഷ് കൃഷ്ണ, ഹോമിയോ ശാസ്ത്രവേദി സ്റ്റേറ്റ് സെക്രട്ടറി ഡോ. ബിനോയ് എസ്. വല്ലഭശ്ശേരി, ഡോ. പ്രദീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു .