കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ വിവാദ വെളിപ്പെടുത്തലിൽ കേന്ദ്ര ഏജൻസികൾ വീണ്ടും അന്വേഷണത്തിനൊരുങ്ങുന്നു. നാളെ ചോദ്യംചെയ്യലിന് ഹാജരാകാൻ സ്വപ്‌ന സുരേഷിന് ഇഡി സമൻസ് അയച്ചു. കസ്റ്റഡിയിൽ ഇരിക്കെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പുറത്തുവിട്ടതിലാണ് അന്വേഷണം.
Advertisements
മുഖ്യമന്ത്രിയെ കുടുക്കാൻ ദേശീയ അന്വേഷണ ഏജൻസികൾ സമ്മർദ്ദം ചെലുത്തിയെന്ന തൻറെ ഓഡിയോ ശിവശങ്കറിൻറെ തിരക്കഥയെന്നായിരുന്നു സ്വപ്നയുടെ തുറന്ന് പറച്ചിൽ. ഈ ഫോൺ റെക്കോർഡിന് പിന്നിലെ ഗൂഢാലോചന ആരുടേതാണെന്നാണ് അന്വേഷിക്കുക.