എനിക്കിപ്പോള്‍ ആസ്തി ഒന്നുമില്ല! ഉള്ളത് ചീത്തപ്പേര്; ശ്രീരാമകൃഷ്ണന്‍ ലൈഫില്‍ ഇടപെട്ടിട്ടില്ല; ഈന്തപ്പഴം വിതരണം ചെയ്തത് കുട്ടികള്‍ക്ക്; വീണ്ടും ഞെട്ടിപ്പിച്ച് സ്വപ്‌നയുടെ തുറന്ന് പറച്ചില്‍

തിരുവനന്തപുരം: തനിക്കിപ്പോള്‍ ആസ്തി ഒന്നുമില്ലെന്നും ആകെയുള്ള ആസ്തി ലോകം തന്ന ചീത്തപ്പേരാണെന്നും തുറന്ന് പറഞ്ഞ് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. ആകെയുണ്ടായിരുന്ന അഞ്ച് ലക്ഷം രൂപ ആസ്തിയും മകളുടെ ആവശ്യത്തിന് വച്ച സ്വര്‍ണവും പിടിച്ച് വച്ചിരിക്കുകയാണ്. തനിക്ക് ഇനി ഒരു ജോലി ലഭിക്കില്ലെന്നും ഭര്‍ത്താവ് പോലും ഉപേക്ഷിച്ചെന്നും സ്വപ്‌ന പറയുന്നു.

Advertisements

ലൈഫ് മിഷനില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഇടപെട്ടിട്ടില്ലെന്നും വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സ്വപ്‌ന പറഞ്ഞു. യു.എ.ഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്തത് അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ തന്നെയായിരുന്നുവെന്നും കെ.ടി ജലീലിന്റെ നടപടികളിലും ദുരൂഹത ഇല്ലെന്നും ജലീല്‍ നിരപരാധിയാണെന്നും സ്വപ്‌ന പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ വിളിച്ച് വരുത്തി കസ്റ്റംസ് വിശദാംശങ്ങള്‍ തേടിയത് വിവാദമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശിവശങ്കറിന്റെ അനുഭവ കഥയായ, ‘ അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് സ്വപ്‌നയുടെ പ്രതികരണം. ‘ശിവശങ്കറിനെക്കുറിച്ച് തനിക്കും പറയാനുണ്ട്. തന്നെ നശിപ്പിച്ചത് ശിവശങ്കറാണ്, എല്ലാ കാര്യങ്ങളും അദ്ദേഹത്തിനറിയാം. താന്‍ പുസ്തകമെഴുതിയാല്‍ ബെസ്റ്റ് സെല്ലറാകും, അവാര്‍ഡുകളും കിട്ടും. കഴിയുന്നത്രയും പോരാടും, പിടിച്ച് നില്‍ക്കാനായില്ലെങ്കില്‍ ആത്മഹത്യ ചെയ്യും. ‘- സ്വപ്‌ന പറയുന്നു.

ആര്‍ക്കൊക്കെയോ വേണ്ടി ബലിമൃഗമാകേണ്ടി വന്ന ശിവശങ്കറിന്റെ അനുഭവകഥയെന്ന് പുസ്തകത്തിന്റെ കവറില്‍ പറയുന്നു. നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ ശിവശങ്കര്‍ ദീര്‍ഘകാലം ജയിലിലായിരുന്നു. തന്റെ ജയിലിലെ അനുഭവം, അന്വേഷണ ഉദ്യോഗസ്ഥരുടെ സമീപനം തുടങ്ങിയവ പുസ്തകത്തില്‍ വിശദീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അധികാരത്തിന്റെ ഉന്നതിയിലിരുന്നിട്ടും പലവിധ അധികാര രൂപങ്ങളാല്‍ വേട്ടയാടപ്പെട്ട ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ അനുഭവകഥ. യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജുവഴി നടന്ന സ്വര്‍ണക്കടത്തുകേസില്‍ ഉള്‍പ്പെടുത്തി, പിന്നെയും കുറേ കേസുകളില്‍പ്പെടുത്തി ജയിലില്‍ അടയ്ക്കപ്പെട്ട എം ശിവശങ്കര്‍ ആ നാള്‍ വഴികളില്‍ സംഭവിച്ചതെന്തെല്ലാമെന്ന് വെളിപ്പെടുത്തുന്നു- സി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ശനിയാഴ്ച പുസ്തകം പുറത്തിറങ്ങും.

Hot Topics

Related Articles