സഹായിച്ചവര്‍ പോലും ഇപ്പോള്‍ പിന്മാറുകയാണ് ; എച്ച്‌ആര്‍ഡിഎസിന്റെ തീരുമാനം നേരത്തെ പ്രതീക്ഷിച്ചിരുന്നു ; സ്വപ്ന സുരേഷ്

കൊച്ചി : ജോലിയില്‍ നിന്നും പുറത്താക്കാനുള്ള എച്ച്‌ആര്‍ഡിഎസിന്റെ തീരുമാനം നേരത്തെ പ്രതീക്ഷിച്ചതാണെന്ന് സ്വപ്‌ന സുരേഷ്. എച്ച്‌ആര്‍ഡിഎസിന്റെ പുറത്താക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്വപ്ന.തന്നെ സഹായിച്ചവര്‍ പോലും ഇപ്പോള്‍ പിന്മാറുകയാണ്. ജോലിയില്‍ നിന്നും പുറത്താകുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു. എച്ച്‌ആര്‍ഡിഎസ് നല്‍കിയ വീട് ഒഴിഞ്ഞു നല്‍കേണ്ടതായി വരും കാര്‍ ഡ്രൈവറെ നേരത്തെ പിന്‍വലിച്ചതാണെന്നും സ്വപ്‌ന പറഞ്ഞു.

Advertisements

സര്‍ക്കാര്‍ നിരന്തരം വേട്ടയാടുകയാണെന്നും സ്വപ്‌നയക്കെതിരായ കേസ് സ്ഥാപനത്തേയും ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജോലിയില്‍ നിന്നും ഒഴിവാക്കുകയാണെന്ന് ഇന്ന് രാവിലെയാണ് എച്ച്‌ആര്‍ഡിഎസ് സെക്രട്ടറി അജികൃഷ്ണന്‍ അറിയിച്ചത്. സ്വപ്ന സുരേഷിന് എച്ച്‌ആര്‍ഡിഎസ് ചെല്ലുംചെലവും കൊടുത്ത് സംരക്ഷിക്കുകയാണെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപണം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇത് പരാതിയായി പരിഗണിച്ചാണ് നടപടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എച്ച്‌ആര്‍ഡിഎസ് ഭരണകൂട ഭീകരതയുടെ ഇരയായി. സ്വപ്നയുടെ കൂടി താത്പര്യം മാനിച്ചതാണ് ജോലിയില്‍ നിന്നും പുറത്താക്കുന്നത്. ‘സ്വപ്ന സുരേഷിനൊപ്പം തന്നെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ സ്വര്‍ണക്കടത്ത് കേസിലെ കൂട്ടുപ്രതിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കര്‍ ഐഎഎസിനെ സര്‍ക്കാര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. അതുകൊണ്ട് സ്വപ്നയ്ക്ക് ജോലി നല്‍കുന്നതില്‍ തെറ്റില്ല എന്ന് കരുതി.

എച്ച്‌ആര്‍ഡിഎസിന്റെ സ്വന്തം ഫണ്ടില്‍ നിന്നാണ് സ്വപ്നയ്ക്ക് ശമ്ബളം നല്‍കിയിരുന്നത്. സര്‍ക്കാര്‍ ഭരണസംവിധാനങ്ങളായ പോലീസിനേയും വകുപ്പുകളേയും ഉപയോഗിച്ച്‌ വൈരാഗ്യബുദ്ധിയോടെയുള്ള പ്രതികാര നടപടികളില്‍ എച്ച്‌ആര്‍ഡിഎസ് അടിയറവ് പറയുകയാണ്. സര്‍ക്കാരിന്റെ അന്യായമായ ദ്രോഹനടപടികള്‍ അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും സ്വപ്നയെ പുറത്താക്കിയതിനൊപ്പം എച്ച്‌ആര്‍ഡിഎസ് അറിയിച്ചു.

Hot Topics

Related Articles