എറണാകുളം : സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിപ്പകര്‍പ്പിനായി സരിത എസ് നായര്‍ കോടതിയെ സമീപിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് സരിത അപേക്ഷ നല്‍കിയത്. സ്വപ്‌നയുടെ രഹസ്യമൊഴിയില്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉണ്ടെന്നാണ് സരിത അവകാശപ്പെടുന്നത്.
Advertisements
അതേസമയം സ്വപ്‌നയ്‌ക്കെതിരായ ഗൂഢാലോചനക്കേസില്‍ സരിതയുടെ രഹസ്യമൊഴി ഈ മാസം 23 ന് എടുക്കും. അതിനിടെയാണ് ഇഡി കേസില്‍ സ്വപ്‌ന നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന സരിതയുടെ ആവശ്യം.