ദില്ലി: കെജ്രിവാളിന്റെ പിഎക്കെതിരെ പൊലീസില്‍ പരാതി നല്കി സ്വാതി മലിവാള്‍. കെജ്രിവാളിന്റെ പിഎ ബിഭവ് കുമാറിനെതിരെയാണ് സ്വാതി മലിവാള്‍ പരാതി നല്‍കിയിരിക്കുന്നത്. കെജ്രിവാളിനെ സന്ദര്‍ശിക്കാൻ വീട്ടിലെത്തിയ സമയത്ത് അതിക്രമം നേരിട്ടുവെന്ന് കാട്ടിയാണ് സ്വാതിയുടെ പരാതി. പരാതി നല്കിയ വിവരം സ്വാതി തന്നെ സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം വിഷയം രാഷ്ട്രീയ വല്‍ക്കരിക്കരുത് എന്നാണ് സ്വാതി ആവശ്യപ്പെടുന്നത്. വിശേഷിച്ചും ബിജെപിയോടാണ് സ്വാതിയുടെ ആഭ്യര്‍ത്ഥന. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്, നടപടികളുണ്ടാകുമെന്ന് പ്രതീക്ഷിക്കാം, തെരഞ്ഞെടുപ്പിൽ രാജ്യത്തെ മറ്റ് പല പ്രശ്നങ്ങളും ചർച്ചയാകേണ്ടതുണ്ടെന്നും സ്വാതി മലിവാള്‍.