തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പഞ്ചഭൂതങ്ങളെ ആസ്പദമാക്കി;ദീപം തെളിയിച്ച് സ്വീപ് ബോധവൽക്കരണം

കോട്ടയം: വോട്ടവകാശത്തിന്റെ പ്രാധാന്യത്തിന്റെ ബോധവൽക്കരണത്തിനായി ദീപം തെളിയിച്ച് വിദ്യാർഥികൾ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പഞ്ചഭൂതങ്ങളെ ആസ്പദമാക്കി പാലാ സെന്റ് തോമസ് കോളജ് മൈതാനത്ത് ഒരുക്കിയ അഗ്നി ഈവന്റിലാണ് ദീപം തെളിയിച്ചത്. ജില്ലയിൽ വോട്ടെടുപ്പിൽ ജനപങ്കാളിത്തം വർധിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ട്രറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാമിന്റെ ( സ്വീപ്) ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പാലാ സെന്റ്. തോമസ് കോളജ് വൈസ് പ്രിൻസിപ്പാൾ ഡോ. ഡേവിഡ് സേവിയർ പരിപാടി ഉദ്ഘാടനം ചെയ്തു. മീനച്ചിൽ തഹസിൽദാർ രഞ്ജിത്ത് ജോർജ് മുഖ്യസന്ദേശം നൽകി.ഇലക്ട്രൽ ലിറ്ററസി ക്ലബ് അംഗങ്ങൾ, വിദ്യാർത്ഥികൾ, എൻ.എസ്.എസ് വളണ്ടിയർമാർ എന്നിവർ പ്ലക്കാർഡുകളുമായി മൈതാനത്ത്  വോട്ട്മാതൃകയിൽ അണി നിരന്നു. മൈതാനത്തിനു സമീപം സെൽഫി പോയിന്റുകളും ഒരുക്കിയിരുന്നു.

Advertisements

  

പരിപാടിയിൽ ഡെപ്യൂട്ടി താഹസിൽദാറും താലൂക്ക് സ്വീപ്പ് കോ- ഓർഡിനേറ്ററുമായ പി. മഞ്ജിത്ത്, പാലാ എസ്.ഐമാരായ രാജീവ് മോൻ, ഷാജ് മോഹൻ, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ് കോ – ഓർഡിനേറ്റർ ഡോ. വിപിൻ കെ വർഗീസ്, സെന്റ് തോമസ് കോളേജ് ഇലക്ടറൽ ലിറ്ററസി ക്ലബ് സ്റ്റാഫ് കോ ഓർഡിനേറ്റർ  ഡോ. ജയേഷ് ആന്റണി, എൻ.എസ്.എസ് കോ – ഓർഡിനേറ്റർ  റോബേഴ്‌സ് തോമസ്, അൽഫോൻസാ കോളേജ് ഇലക്ടറൽ ലിറ്ററസി ക്ലബ് സ്റ്റാഫ് കോ – ഓർഡിനേറ്റർ സുനിത സന്താൻ, എൻ.എസ്.എസ് കോ-ഓർഡിനേറ്റർ സിനിമോൾ മാത്യു, കുടുബശ്രീ പ്രവർത്തകർ, എസ്. സി. പ്രൊമോർട്ടർമാർ, സിവിൽ സ്‌റ്റേഷൻ ജീവനക്കാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.