വൈക്കം:രണ്ടര വയസിൽപോളിയോ ബാധിച്ചു അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തികടക്കാൻ ഒരുങ്ങുന്നു. ആലപ്പുഴ ചേർത്തലവടക്കുംകര അമ്പലകടവിൽ നിന്നും കോട്ടയം വൈക്കം ബീച്ചിലേക്ക് ഏഴു
കിലോമീറ്റർ നീന്തി റെക്കാർഡിലിടം പിടിക്കാൻ ആലുവ സ്വദേശി രതീഷാണെത്തുന്നത്. മെയ് നാല് ഞായാറാഴ്ച്ച രാവിലേ ഏഴിന് അർജുന അവാർഡ് ജേതാവ് ക്യാപ്റ്റൻ സജി തോമസ് നീന്തൽ ഫ്ലാഗ് ഓഫ് ചെയ്യും. വൈക്കം കായലോര ബീച്ചിലേക്ക് നീന്തിക്കയറുന്ന രതീഷിനെ വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷും, വൈസ് ചേയർമാൻ പി.ടി.സുഭാഷും, വാർഡ് കൗൺസിലർ ബിന്ദുഷാജിയും ചേർന്ന് സ്വീകരിക്കും.
Advertisements