സിറിയയെ ലക്ഷ്യമിട്ട് ഇസ്രായേൽ ; ഭരണമാറ്റത്തിന് പിന്നാലെ മിസൈൽ ആക്രമണം ശക്തം

ടെല്‍ അവീവ്: സിറിയയില്‍ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ സിറിയയില്‍ 480ഓളം വ്യോമാക്രമണങ്ങള്‍ നടത്തിയതായി ഇസ്രായേല്‍ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു.പ്രസിഡൻ്റ് ബാഷർ അല്‍-അസദ് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ആക്രമണം. സിറിയയിലെ തന്ത്രപ്രധാനമായ ആയുധശേഖരങ്ങളില്‍ ഭൂരിഭാഗവും നശിപ്പിച്ചെന്നും തീവ്രവാദ ഗ്രൂപ്പുകളുടെ കൈകളിലേയ്ക്ക് ആയുധങ്ങള്‍ എത്തുന്നത് തടയുക എന്നതായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്നും ഐഡിഎഫ് അറിയിച്ചു. നാവിക കപ്പലുകള്‍, ആന്റി-എയർക്രാഫ്റ്റ് സംവിധാനങ്ങള്‍, ഡമാസ്കസ്, ഹോംസ്, ടാർടസ്, ലതാകിയ, പാല്‍മിറ തുടങ്ങിയ പ്രധാന സിറിയൻ നഗരങ്ങളിലെ ആയുധ നിർമ്മാണ സൈറ്റുകള്‍ തുടങ്ങിയവ വ്യോമാക്രമണത്തില്‍ നശിപ്പിച്ചതായി സൈന്യം റിപ്പോർട്ട് ചെയ്തു. സിറിയയിലെ എയർഫീല്‍ഡുകള്‍, ഡ്രോണുകള്‍, മിസൈലുകള്‍, ടാങ്കുകള്‍, യുദ്ധവിമാനങ്ങള്‍, ആയുധ ഡിപ്പോകള്‍, ലോഞ്ചറുകള്‍, ഫയറിംഗ് പൊസിഷനുകള്‍ എന്നിവയുള്‍പ്പെടെ ഇസ്രായേല്‍ ലക്ഷ്യമിട്ടു. കൂടാതെ, ഇസ്രായേലിന്റെ നാവിക സേന രണ്ട് സിറിയൻ നാവിക കേന്ദ്രങ്ങളെയും ആക്രമിച്ചു. ഇതിനിടെ, മിഡില്‍ ഈസ്റ്റിലേയ്ക്ക് കൂടുതല്‍ വികസനം വന്നെങ്കില്‍ മാത്രമേ മേഖലയിലെ നിലവിലെ സ്ഥിതി മാറുകയുള്ളൂവെന്നും ഇസ്രായേല്‍ മിഡില്‍ ഈസ്റ്റിന്റെ മുഖം മാറ്റിമറിക്കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.