പത്തനംതിട്ട: വെറുപ്പും വിദ്വേഷവും കൊണ്ട് പരസ്പര്യത്തെയും സഹവര്‍ത്തിത്വത്തെയും ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ഈ കാലത്ത് സഹജീവി സ്‌നേഹവും സാന്ത്വന പ്രവര്‍ത്തനങ്ങളും സജീവമാകണമെന്ന് എസ് വൈ എസ് സംസ്ഥാന സാന്ത്വനം പ്രസിഡന്റ് ഡോ.അബ്ദുല്‍സ്സലാം മുസ്ലിയാര്‍ ദേവര്‍ശ്ശോല. വിഭാഗീയതയും വിവേചനവുമില്ലാത്ത സാന്ത്വന പ്രവര്‍ത്തനങ്ങളാണ് എസ് വൈ എസ് നടത്തി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ് വൈ എസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സാന്ത്വനം വീല്‍ചെയര്‍ വിതരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാഖ് ജൗഹരി അധ്യക്ഷത വഹിച്ചു. സലാഹുദ്ദീന്‍ മദനി, ഫഖറുദ്ദീന്‍ സഖാഫി, എ പി മുഹമ്മദ് അഷ്ഹര്‍, സുധീര്‍ വഴിമുക്ക്, സലാം സഖാഫി, സുനീര്‍ അലി സഖാഫി, റിജിന്‍ഷാ കോന്നി സംസാരിച്ചു.