കൊച്ചി : സര്‍ക്കാര്‍ ആരംഭിക്കുന്ന ഇ-ടിക്കറ്റ് ബുക്കിംഗ് സംവിധാനമായ ‘എൻ്റെ ഷോ’ ആപ്പിനെതിരെ തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്.സര്‍ക്കാര്‍ ആപ്പുമായും വെബ്സൈറ്റുമായും സഹകരിക്കില്ലെന്ന് ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഫിയോക് അറിയിച്ചു. ഏത് ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് പ്രേക്ഷകരാണ് തീരുമാനിക്കുന്നത്. തങ്ങളുടെ തീയേറ്ററില്‍ ഏത് ആപ്പ് ഉപയോഗിക്കണമെന്ന് തിയേറ്ററുടമകളാണ് തീരുമാനിക്കേണ്ടത്. ആദ്യം സര്‍ക്കാര്‍ തിയേറ്ററുകളില്‍ ആപ്പ് സംവിധാനം പരീഷണാടിസ്ഥാനത്തില്‍ നടപ്പാക്കട്ടെ. ആറുമാസം കാര്യക്ഷമമായി പോകുന്നുണ്ടോ എന്ന് നോക്കാം. ഈ സംവിധാനം ലോകത്തൊരു സ്ഥലത്തുമില്ലെന്നും ഫിയോക് കുറ്റപ്പെടുത്തി.
“ടിക്കറ്റിന്റെ സര്‍വീസിനായി ഏജൻസിയെ ചുമതലപ്പെടുത്തുമ്ബോള്‍ മൊത്തം പണവും അവരുടെ അക്കൗണ്ടിലേക്ക് പോകും. അവിടെ നിന്നാണ് തീയേറ്റര്‍ ഉടമകള്‍ക്ക് പങ്കുവരുന്നത്. അതില്‍ നിന്നാണ് ഞങ്ങള്‍ വിതരണക്കാര്‍ക്കും നിര്‍മാതാക്കള്‍ക്കും പണം നല്‍കുന്നത്. അങ്ങനെയൊരു സംവിധാനത്തോട് താല്‍പര്യമില്ല. അത് നടപ്പാക്കാൻ സമ്മതിക്കുകയില്ല. ഞങ്ങള്‍ കൃത്യമായി ആഴ്ചതോറും ഷെയര്‍ നല്‍കുന്നുണ്ട്. ഇവരുടെ കണ്ണില്‍ തീയേറ്ററുടമകള്‍ വലിയ പണക്കാരാണ്. തല്‍ക്കാലം ഒരാഴ്ചത്തേക്ക് ഈ പണം കെഎസ്‌ആര്‍ടിസിയ്ക്കോ, ടൂറിസം വകുപ്പിനോ കൊടുക്കാമെന്ന് തീരുമാനിച്ചാലോ. ഞങ്ങളുടെ താളം തെറ്റും. ഞങ്ങളതിന് സമ്മതിക്കുകയില്ല”- തീയേറ്റര്‍ ഉടമകള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.