ന്യൂസ് ഡെസ്ക് : വ്യത്യസ്ത ഫീച്ചേഴ്സുകള്‍ കൊണ്ടുവന്ന് ഉപയോക്താക്കളെ ഞെട്ടിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഈ വര്‍ഷം തന്നേ ഒട്ടനവധി മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ഇപ്പോഴിതാ ആംഗ്യങ്ങള്‍ ഉപയോഗിച്ച് ഇമോജികള്‍ അയക്കാൻ സാധിക്കുന്ന ഫീച്ചറാണ് ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
തംബ്സ് അപ് ആംഗ്യം കാണിക്കുമ്പോള്‍ തംബ്സ്അപ് ഇമോജികള്‍ വരുന്നതായിരിക്കും. ഹൃദയ ചിഹ്നമാണ് കാണിക്കുന്നതെങ്കില്‍ ഇവ അയക്കാനാകും. മറ്റൊന്ന് തത്ക്ഷണ വീഡിയോ സന്ദേശങ്ങളാണ്. ചാറ്റില്‍ നേരിട്ട് ചെറിയ സ്വകാര്യ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനും പങ്കിടുന്നതിനും സഹായിക്കും. ഉപയോക്താക്കള്‍ക്ക് കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും ആശയങ്ങള്‍ വേഗത്തില്‍ പങ്ക് വെയ്ക്കാൻ സഹായിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചാറ്റ് ലോക്കാണ് പുതിയതായി എത്തിയ മറ്റൊരു ഫീച്ചര്‍. ചാറ്റുകള്‍ക്ക് സ്വകാര്യത ഉറപ്പുവരുത്താൻ ഇവ സഹായിക്കുന്നു. ചാറ്റുകള്‍ സംരക്ഷിക്കുന്നതിനായി പാസ്വേര്ഡ് ഉപയോഗിക്കാനാകും. സ്ക്രീൻഷോട്ടുകള്‍ക്ക് തടയിടുന്നു എന്നതാണ് മറ്റൊരു പുതിയ ഫീച്ചര്‍. ഇവയിലൂടെ ഉപയോക്താക്കള്‍ അയക്കുന്ന വ്യൂ വണ്‍സ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകള്‍ എടുക്കുന്നതിന് തടയാനാകും. സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളാണിത്. ഗൂഗിള്‍ ഡ്രൈവിലെ വാട്ട്സ്ആപ്പ് ചാറ്റ് ബാക്കപ്പുകള്‍ സൗജന്യമായിരിക്കില്ല എന്നതാണ് അടുത്തിടെ മെറ്റ പുറത്തുവിട്ട വിവരം.
ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ബാക്കപ്പുകള്‍ക്കായി പരിധിയില്ലാത്ത സംഭരണം എന്ന സംവിധാനമാണ് മെറ്റ ഒരുക്കിയിരിക്കുന്നത്. അടുത്തിടെ പുറത്തുവന്ന പുതിയൊരു ഫീച്ചറാണ് ഒരേ സമയം രണ്ട് വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ ലോഗിൻ ചെയ്യാൻ സാധിക്കുന്നത്. ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ലോഗ് ഔട്ട് ചെയ്ത് ഉപയോഗിക്കുന്നതിന് പരിഹാരമാകുന്നു.