ഉത്തരകാശിയില്‍ തുരങ്കം തുരക്കല്‍ പൂര്‍ത്തിയായി ; 17ാം ദിനം തൊഴിലാളികള്‍ പുറത്തേക്ക്

ഉത്തരകാശി : നിര്‍മ്മാണത്തിലിരിക്കെ തകര്‍ന്നുവീണ സില്‍ക്യാര-ബാര്‍കോട്ട് തുരങ്കത്തില്‍ കുടുങ്ങിയ 41 നിര്‍മ്മാണ തൊഴിലാളികളെ ഇന്ന് പുറത്തെത്തിച്ച്‌ തുടങ്ങി.നാല് പേരെയാണ് ആദ്യം പുറത്തെത്തിച്ചത്. ആംബുലൻസ് ടണലിനുള്ളിലേക്ക് കയറ്റിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഡല്‍ഹിയില്‍ നിന്നെത്തിയ 6 വിദഗ്ധരായ തൊഴിലാളികളെ ഡ്രില്ലിങ്ങിന് നിയോഗിച്ചിരുന്നു. 

Advertisements

ഇവരുടെ നേതൃത്വത്തിലാണ് പൈപ്പിനുള്ളിലൂടെ നുഴഞ്ഞുകയറി തുരക്കല്‍ പൂര്‍ത്തിയായത്. നിലവില്‍ 60 മീറ്ററോളം ദൂരത്തിലേക്ക് പൈപ്പിടല്‍ പൂര്‍ത്തിയായിട്ടുണ്ട്.അല്‍പ്പസമയത്തിനകം രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കും. 41 തൊഴിലാളികളെയും നീളത്തിലുള്ള സ്ട്രെച്ചറില്‍ കിടത്തി വലിച്ച്‌ പുറത്തെത്തിക്കുമെന്നാണ് വിവരം.

Hot Topics

Related Articles