ഉത്തരകാശി : നിര്‍മ്മാണത്തിലിരിക്കെ തകര്‍ന്നുവീണ സില്‍ക്യാര-ബാര്‍കോട്ട് തുരങ്കത്തില്‍ കുടുങ്ങിയ 41 നിര്‍മ്മാണ തൊഴിലാളികളെ ഇന്ന് പുറത്തെത്തിച്ച് തുടങ്ങി.നാല് പേരെയാണ് ആദ്യം പുറത്തെത്തിച്ചത്. ആംബുലൻസ് ടണലിനുള്ളിലേക്ക് കയറ്റിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഡല്‍ഹിയില്‍ നിന്നെത്തിയ 6 വിദഗ്ധരായ തൊഴിലാളികളെ ഡ്രില്ലിങ്ങിന് നിയോഗിച്ചിരുന്നു.
ഇവരുടെ നേതൃത്വത്തിലാണ് പൈപ്പിനുള്ളിലൂടെ നുഴഞ്ഞുകയറി തുരക്കല്‍ പൂര്‍ത്തിയായത്. നിലവില്‍ 60 മീറ്ററോളം ദൂരത്തിലേക്ക് പൈപ്പിടല്‍ പൂര്‍ത്തിയായിട്ടുണ്ട്.അല്‍പ്പസമയത്തിനകം രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കും. 41 തൊഴിലാളികളെയും നീളത്തിലുള്ള സ്ട്രെച്ചറില്‍ കിടത്തി വലിച്ച് പുറത്തെത്തിക്കുമെന്നാണ് വിവരം.