കോട്ടയം : കുമരകം പാതയിൽ താഴത്തങ്ങാടിയിൽ മീനച്ചിലാറിന്റെ തീരത്ത് നിൽക്കുന്ന മാവ് ചെരിയുന്നതിനു അനുസരിച്ച് പാതയിലുള്ള അതിന്റെ വേര് നിൽക്കുന്ന ഭാഗത്തു വിള്ളൽ ഉണ്ടാകുന്നത് അപകടഭീഷണിയാകുന്നു. മഴ ശക്തമായാൽ ആറ്റിലെ വെള്ളം ഈ ഭാഗത്തേക്ക് കയറി, ഈ മരം മറിഞ്ഞു വീഴാനുള്ള സാധ്യതയുണ്ട്. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ ധാരാളം വാഹനങ്ങൾ കടന്നു പോകുന്ന ഈ പ്രദേശത്തു മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. മീനച്ചിലാറിന്റെ താഴത്തങ്ങാടി ഭാഗത്തു നടക്കുന്ന തീരസംരക്ഷണ നിർമ്മാണത്തെ തുടർന്ന്, തീരം ഇടഞ്ഞിരുന്നു.
Advertisements