താഴത്തങ്ങാടി : 123 ആ മത് കോട്ടയം മത്സര വള്ളംകളിക്കുള്ള ഒരുക്കങ്ങൾ ധൃദഗതിയിൽ നടന്നുവരുന്നു. ട്രാക്കിൽ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ഇറിഗേഷൻ വകുപ്പ്, കോട്ടയം നഗരസഭ, തിരുവാർപ്പു പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ആറിന്റ ഇരു കരകളിലും കാണികൾക്ക് സുഗമമായി വള്ളംകളി വീക്ഷിക്കുന്നതിനു, ഒരുക്കങ്ങൾ പുരോഗമിക്കുന്നു എന്ന് തിരുവാർപ്പു പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ മേനോൻ, മുനിസിപ്പൽ വാർഡ് കൗൺസിലർ ഷേബ മർക്കോസ് എന്നിവർ അറിയിച്ചു. ചുണ്ടൻ വള്ളത്തിന്റെ പരിശീലനം ഇന്ന് മുതൽ ആരംഭിക്കുമെന്ന് നിരണം ബോട്ട് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. സ്റ്റിൽ സ്റ്റാർട്ടിങ് സംവിധാനം, ട്രാക്ക് ഫിക്സിങ്,ഫോട്ടോ ഫിനിഷ് സംവിധാനം, മുഖ്യ പവലിയൻ നിർമാണം തുടങ്ങിയവയുടെ ക്രമീകരണങ്ങൾ വ്യാഴാഴ്ച തുടങ്ങും. വള്ളംകളിയുടെ തലേ ദിവസം വെള്ളിയാഴ്ച ഡോക്ടർ പി. ആർ. കുമാർ മെമ്മോറിയൽ ട്രോഫിക്കുവേണ്ടി, കോട്ടയം, കുട്ടനാട് മേഖലകളിൽ നിന്നുള്ള വഞ്ചിപ്പാട്ട് ടീമുകളെ ഉൾപ്പെടുത്തി വൈകുന്നേരം 7 മണിക്ക് റേസ് കോഴ്സിന് സമീപം വഞ്ചിപ്പാട്ട് മത്സരം സംഘടിപ്പിക്കുമെന്നതുമുൾപ്പെടെ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നതെന്നു സംഘടകരായ കോട്ടയം വെസ്റ്റ ക്ലബ്ബിന്വേണ്ടി പ്രസിഡന്റ് കെ. ജി. കുരിയച്ചൻ, കോ – ഓർഡിനേറ്റർസ് ലിയോ മാത്യു, സുനിൽ എബ്രഹാം, സെക്രട്ടറി അനീഷ് കുമാർ എന്നിവർ അറിയിച്ചു.