ന്യൂഡൽഹി : നിര്‍ത്താതെ പെയ്യുന്ന മഴയില്‍ യമുനാനദി കരകവിഞ്ഞൊഴുകിയതോടെ താജ്മഹലും വെള്ളപ്പൊക്ക ഭീഷണിയിലായിരക്കുകയാണ്. 45 വര്‍ഷത്തിന് ശേഷം ആദ്യമായാണ് യമുനാ നദി താജ്മഹലിന്റെഭിത്തികളെ തൊടുന്നത്.
Advertisements
ജലം ഇതുവരെ താജ്മഹലിൻ്റെ അടിത്തറയിലെത്തിയിട്ടില്ല എന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു. 1978ലെ പ്രളയത്തിലാണ് ഇതിനു മുൻപ് യമുന നദി താജ്മഹലിൻ്റെ ഭിത്തിയില്‍ തൊട്ടത്.അന്ന് ജലം 154.8 മീറ്ററാണ് ഉയര്‍ന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അക്കൊല്ലം അടിത്തറയിലെ 22 മുറികളില്‍ വെള്ളം കയറിയിരുന്നു. നിലവില്‍ യമുനയിലെ ജലം 150 മീറ്റര്‍ ഉയരത്തിലെത്തിയിട്ടുണ്ട്.