ഡല്‍ഹി : താജ്മഹലില്‍ ഉറൂസ് നടത്തരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയുമായി ഹിന്ദുമഹാസഭ. ആഗ്ര കോടതിയിലാണ് ഹിന്ദു മഹാസഭ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.ഫെബ്രുവരി ആറ് മുതല്‍ എട്ട് വരെയാണ് ഈ വര്‍ഷത്തെ ഉറൂസ്, ഇത് നടക്കാനിരിക്കെയാണ് ഹര്‍ജിയുമായി ഹിന്ദുമഹാസഭ രംഗത്തെത്തിയിരിക്കുന്നത്.
താജ്മഹല്‍ പൈതൃക സ്മാരകങ്ങളുടെ പട്ടികയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉറൂസിനെതിരെ ഹിന്ദു മഹാസഭ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇങ്ങനെയൊരു സ്മാരകത്തില്‍ മതപരമായ ആചാരങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നാണ് ഹര്‍ജിയിലൂടെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പ്രാചീനമായ ഹിന്ദു മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ചില തെളിവുകളും രേഖകളും തങ്ങളുടെ പക്കലുണ്ടെന്നാണ് ഹിന്ദു മഹാസഭയുടെ അവകാശവാദം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉറൂസിന്റെ ഭാഗമായി താജ്മഹലില്‍ സൗജന്യ പ്രവേശനം അനുവദിക്കുന്നതിനേയും ഹിന്ദുമഹാസഭ കോടതിയില്‍ ചോദ്യം ചെയ്തു. താജ്മഹലില്‍ നടക്കുന്ന ഉറൂസിനെതിരെ ഹിന്ദുമഹാസഭ ദീര്‍ഘകാലമായി എതിര്‍പ്പ് അറിയിച്ചിരുന്നെങ്കിലും ഇപ്പോള്‍ വിഷയം അവര്‍ കോടതിയ്ക്ക് മുന്നിലെത്തിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. മാര്‍ച്ച് 4ന് കോടതി വാദം കേള്‍ക്കും.