Lകൊച്ചി: ടേക്ക് ഓഫ് തട്ടിപ്പ് കേസില്‍ കൂടുതല്‍ വിവരം പുറത്ത്. എറണാകുളം സ്വദേശിയുമായി ചേര്‍ന്നാണ് പ്രതി കാര്‍ത്തിക പ്രദീപ് തട്ടിപ്പ് നടത്തിയത്. കാര്‍ത്തികയുടെ കൂട്ടാളിക്കായി അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ് പൊലീസ്. എന്നാല്‍ തട്ടിപ്പിന് പിന്നില്‍ വലിയ സംഘമില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ഒരു കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍. തട്ടിയെടുത്ത പണം എവിടേക്ക് കടത്തിയെന്നതില്‍ വ്യക്തത വരുത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. കാര്‍ത്തികയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൊബൈല്‍ തട്ടിപ്പറിക്കാനുള്ള ശ്രമം തടഞ്ഞു; കോഴിക്കോട് ബീച്ചിന് സമീപം ഒരാള്‍ക്ക് വെട്ടേറ്റു
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുകയായിരുന്നു കാര്‍ത്തിക പ്രദീപ്. പരാതിക്ക് പിന്നാലെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കാര്‍ത്തികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ‘ടേക്ക് ഓഫ് ഓവര്‍സീസ് എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി’ ഉടമയാണ് കാര്‍ത്തിക പ്രദീപ്. യു കെ അടക്കമുള്ള രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് കാര്‍ത്തിക തട്ടിപ്പ് നടത്തിയിരുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നായി കാര്‍ത്തികയ്ക്ക് എതിരെ പരാതി ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ 10 ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.