താലിബാൻ ക്ഷണിക്കുന്നു , അഫ്ഗാൻ കാണാൻ ! പേശീബലമുള്ള പുരുഷന്മാരും പരമ്പരാഗത സ്ത്രീകളും അധിവസിക്കുന്ന പരുക്കൻ രാജ്യം: രാജ്യത്തിന്റെ പാരമ്പര്യം കാണാൻ ലോകത്തെ ക്ഷണിച്ച് അഫ്ഗാൻ ഭരണാധികാരികൾ 

കാബൂൾ : താലിബാന്‍ എന്ന പേര് ഓര്‍ക്കുമ്പോള്‍ തന്നെ എല്ലാവരുടെയും ഹൃദയത്തില്‍ ഒരു വിങ്ങലുണ്ട്. 2021 ഓഗസ്റ്റ് 15 ന് അമേരിക്കയുടെ പിന്‍മാറ്റത്തിന് പിന്നാലെ രണ്ടാമതും താലിബാന്‍ ആ ദുരന്തത്തിന് സാക്ഷിയായപ്പോള്‍ ലോക മനസാക്ഷിയ്ക്കി താങ്ങാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് താലിബാനില്‍ നിന്നുള്ള വാര്‍ത്തകള്‍ അത്ര സുഖകരമായിരുന്നില്ല. ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍റെ അധികാരം കൈയാളിയ താലിബാന്‍ ഒടുവില്‍ ലോക സഞ്ചാരികളെ തങ്ങളുടെ രാജ്യം കാണാനായി ക്ഷണിക്കുകയാണ്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി തയ്യാറാക്കിയ വീഡിയോ എക്സ് സാമൂഹിക മാധ്യമത്തില്‍ വൈറലാവുകയാണ്. 

Advertisements

വിനോദ സഞ്ചാരത്തിനായി രാജ്യത്തെത്തുന്ന വിദേശികളെ മോചന ദ്രവ്യത്തിന് വേണ്ടി തട്ടിക്കൊണ്ട് പോകുകയോ കൊലപ്പെടുത്തുകയോ ഇല്ലെന്ന് താലിബാന്‍ വീഡിയോയിലൂടെ അവകാശപ്പെടുന്നുണ്ട്. വീഡിയോ പങ്കുവച്ച കൊണ്ട് താലിബാന്‍ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് കുറിച്ചത് ഇങ്ങനെ’ അമേരിക്കക്കാരില്‍ നിന്ന് വ്യത്യസ്തമായി സ്വതന്ത്രരുടെ യഥാര്‍ത്ഥ നാടും ധീരന്മാരുടെ വീടുമായ #അഫ്ഗാനിസ്ഥാൻ എന്ന മഹത്തായ രാഷ്ട്രം സന്ദര്‍ശിക്കുക. പേശീബലമുള്ള പുരുഷന്മാരും പരമ്ബരാഗത സ്ത്രീകളും അധിവസിക്കുന്ന പരുക്കൻ രാജ്യം. യുദ്ധം അവസാനിച്ചതിനാല്‍ നിങ്ങള്‍ 100 % സുരക്ഷിതരായിരിക്കും, ഞങ്ങള്‍ ഇനി മുതല്‍ വിനോദസഞ്ചാരികളെ മോചനദ്രവ്യത്തിനായി പിടിക്കില്ല. മൂന്ന് ദിവസത്തിനുള്ളില്‍ വീഡിയോ കണ്ടത് പതിനേഴ് ലക്ഷത്തിലേറെ പേരാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു പക്ഷേ ലോകത്ത് ആദ്യമായാണ് ഒരു ഭരണകൂടം പൊതു ഇടത്തില്‍ തങ്ങളുടെ രാജ്യം സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികളെ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ട് പോവുകയോ കൊല്ലുകയോ ഇല്ലെന്ന് അവകാശപ്പെടുന്നത്. വീഡിയോയില്‍ അഫ്ഗാനിസ്ഥാന്‍റെ ഭൂപ്രകൃതിയെ കോര്‍ത്തിണക്കി നാല് നിറങ്ങള്‍ അവതരിപ്പിക്കുന്നു. ആദ്യത്തേത് കറുപ്പാണ്. അഫ്ഗാനിസ്ഥാന്‍ കറുത്തതാണ്, അഫ്ഗാനിസ്ഥാന്‍ ചുവന്നതാണ്. അഫ്ഗാനിസ്ഥാന്‍ പച്ചയാണ്. അഫ്ഗാനിസ്ഥാന്‍ വെള്ളയാണ്’ എന്നിങ്ങനെ വീഡിയോയില്‍ എഴുതിക്കാണിക്കുന്നു. ഒരോ എഴുത്ത് വരുമ്ബോഴും ആ നിറവുമായി ബന്ധപ്പെട്ട അഫ്ഗാന്‍റെ ഭൂപ്രക‍ൃതിയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക.

തീര്‍ന്നില്ല, വീഡിയോയ്ക്ക് താഴെ വരുന്ന കമന്‍റുകള്‍ക്ക് അതേ രീതിയില്‍ മറുപടി പറയാനും താലിബാന്‍ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് തയ്യാറാണ്. അവിടെ നല്ല ഹണിമൂണ്‍ സ്ഥലങ്ങളുണ്ടോ? എന്ന ഒരു വിരുതന്‍റെ ചോദ്യത്തിന് “തിര്‍ച്ചയായും മിസ്റ്റര്‍ ബൂബ്. ഹണിമൂണ്‍ ദമ്ബതികള്‍ക്ക് ഞങ്ങളുടെ ദുര്‍ഘടമായ പര്‍വതങ്ങളിലൂടെ ട്രെക്കിംഗ് നടത്തുന്നതിന് ഞങ്ങള്‍ക്ക് മികച്ച ഹൈക്കിംഗ് പാതകളുണ്ട്. യുദ്ധകാലത്ത് നമ്മുടെ പുരുഷ പോരാളികള്‍ ഉപയോഗിച്ച അതേ ട്രെക്കിംഗ് പാത.” എന്നായിരുന്നു മറുപടി. മറ്റ് ചില കുറിപ്പുകളോട് ‘മര്യാദയ്ക്ക് പെരുമാന്‍’ അവശ്യപ്പെടാനും ‘ഇത്തരം കുറിപ്പുകള്‍ വച്ച്‌ പൊറുപ്പിക്കില്ലെന്നും’ പറയാനും പിആര്‍ വകുപ്പ് മടിക്കുന്നില്ല. യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ ഏതെങ്കിലും സര്‍ക്കാര്‍ വെബ്സൈറ്റ് ഉണ്ടോ എന്ന് ചോദിച്ച ആളോട്, “ഞങ്ങള്‍ ഒരെണ്ണം നിര്‍മ്മിക്കാൻ ശ്രമിക്കുകയാണ്. അത് തയ്യാറായാലുടൻ ഞങ്ങള്‍ അത് ഇവിടെ പ്രഖ്യാപിക്കും”. എന്നായിരുന്നു മറുപടി. വിനോദ സഞ്ചാരത്തിനെത്തുന്ന സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച്‌ ഒരു സ്ത്രീ ചോദിച്ചപ്പോള്‍ “പ്രിയപ്പെട്ട സഹോദരി, വസ്ത്രങ്ങള്‍ പരമ്ബരാഗതമായിരിക്കുന്നിടത്തോളം കാലം സ്ത്രീകള്‍ക്ക് ഞങ്ങളുടെ പരുക്കൻ മലകളില്‍ യാത്ര ചെയ്യാൻ അനുവാദമുണ്ട്.” എന്നായിരുന്നു മറുപടി. സാമ്ബത്തിക പരാധീനതയിലുള്ള രാജ്യം വിനോദസഞ്ചാരത്തിലൂടെ വിദേശനാണ്യം നേടാനുള്ള ശ്രമത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.