തളിപ്പറമ്പ് : റോഡിൽ കൂടി നടന്നു പോകുകയായിരുന്ന വൃദ്ധയുടെ കഴുത്തിൽ നിന്നും ഒന്നര പവന്റെ മാല പൊട്ടിച്ചെടുത്ത് യുവാവ് ഓടി രക്ഷപ്പെട്ടു. പൂക്കോത്ത് തെരുവിലെ കൊട്ടാരത്തിനു സമീപത്തെ പട്ടാണി കമലാക്ഷിയുടെ കഴുത്തിൽ നിന്നു മാണ് മാല പെട്ടിച്ചെടുത്തത്.
ബുധനാഴ്ച്ച വൈകുന്നേരം 6 മണിയോടുകൂടി പുക്കോത്ത് നടയിൽ വെച്ചാണ് സംഭവം. തൃച്ചംബരത്ത് നിന്നും പൂക്കോത്ത് തെരുവിലെ വീട്ടിലേക്ക് വരികയായിരുന്നു കമലാക്ഷി. പൂക്കോത്ത് നടയിലെ എൽ.ഐ.സി ഓഫീസിനു പിൻവശത്തെ റോഡിൽ വെച്ച് എതിരെ വരികയായിരുന്ന യുവാവ് 74 കാരിയായ കമലാക്ഷിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ച് ഓടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവം കണ്ട സമീപ വാസിയായ യുവാവ് മോഷ്ടാവിന്റെ പിറകെ ഓടി പിടികൂടാൻ ശ്രമിച്ചു വെങ്കിലും മോഷ്ടാവ് ദേശീയ പാത മറികടന്ന് ക്ലാസ്സിക്ക് തിയേറ്റർ റോഡിലേക്ക് രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലിസ് സ്ഥലത്തെത്തി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. മോഷ്ടാവ് തൃച്ചംബരം റോഡിലെ കനറാ ബേങ്ക് വഴി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന്
പ്രിൻസിപ്പൽ എസ്.ഐ: ദിനേശൻ കൊതേരി പറഞ്ഞു.