ചെന്നൈ : നടൻ വിജയ് തമിഴ്നാടിന്റെ ഭാവി മുഖ്യമന്ത്രിയെന്ന് ആരാധക കൂട്ടായ്മയുടെ പേരില്‍ മധുരയില്‍ പോസ്റ്റര്‍. ലിയോ സിനിമയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയതിന് പിന്നാലെയാണ് ആരാധക കൂട്ടായ്മ പോസ്റ്ററുകള്‍ പതിച്ചത്.നെഹ്‌റു സ്റ്റേഡിയതില്‍ കയറുന്നതില്‍ നിന്ന് തടഞ്ഞിരിക്കാം, പക്ഷേ മുഖ്യമന്ത്രി ആകുന്നതില്‍ നിന്നും ആര്‍ക്കും തടയാനാകില്ലെന്നാണ് പോസ്റ്ററിലെ പരാമര്‍ശം.
ലിയോ സിനിമയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയത് പരാമര്‍ശിച്ചാണ് പോസ്റ്റര്‍. ലിയോ ഓഡിയോ റിലീസ് ഒഴിവാക്കിയതിന് പിന്നാലെ തമിഴകത്ത് ലിയോ റിലീസ് സംബന്ധിച്ച് പല രീതിയിലുള്ള ചര്‍ച്ചകളാണുയരുന്നത്. അതിലൊന്ന് തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെ ലിയോയ്ക്കെതിരെ നീങ്ങുന്നുവെന്ന തരത്തിലുള്ള ആരോപണമാണ്. ലിയോ ഓഡിയോ റിലീസ് അടക്കം വേണ്ടെന്ന് വച്ചതിന് പിന്നാലെയാണ് ഇത് ശക്തമായത്. ഈ വിഷയം തമിഴകത്തെ യൂട്യൂബ് ചാനലുകളിലും മറ്റും ആദ്യംപ്രത്യക്ഷപ്പെട്ടത് ലിയോ സിനിമയുടെ വിതരണാവകാശവുമായി ബന്ധപ്പെട്ടാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇപ്പോള്‍ തമിഴകത്തെ ഒന്നാം നമ്ബര്‍ സിനിമ വിതരണ കമ്പനി സംസ്ഥാന മന്ത്രിയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ മകനുമായ ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജെന്‍റ് മൂവിസാണ്. തമിഴകത്തെ പല സ്ക്രീനുകളിലും ഏത് ചിത്രം കളിക്കണം, കളിക്കേണ്ട എന്ന് തീരുമാനിക്കുന്നത് റെഡ് ജൈന്‍റാണ് എന്നത് കഴിഞ്ഞ കുറച്ചുകാലമായി തമിഴകത്തെ പരസ്യമായ രഹസ്യമാണ്. എന്നാല്‍ വിജയിയുടെ കഴിഞ്ഞ പടം വാരിസ് പോലെ തന്നെ റെഡ് ജൈന്‍റിന് വിതരണാവകാശം ഒന്നുമില്ലാത്ത പടമാണ്
ലിയോ. അതിനാല്‍ തന്നെ റെഡ് ജെന്‍റ് പടത്തിന്‍റെ ചെന്നൈ നഗരത്തിലെ വിതരണാവകാശത്തിന് വേണ്ടി നീക്കങ്ങള്‍ നടത്തുന്നു എന്നാണ് ചില റൂമറുകള്‍ പരന്നത്. ഇതിന്‍റെ ഭാഗമായി ഭരണകക്ഷിയായ ഡിഎംകെ പിന്തുണയുള്ള റെഡ് ജൈന്‍റില്‍ നിന്നും ചില പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന രീതിയില്‍ വിവരം ഉള്ളതിനാല്‍ ഓഡിയോ ലോഞ്ച് ജിയോ നിര്‍മ്മാതാക്കളായ സെവന്‍ത് സ്ക്രീന്‍ ഒഴിവാക്കിയത് എന്നാണ് ചില കേന്ദ്രങ്ങള്‍ പറയുന്നത്.