ഇഡി തങ്ങളുടെ ജോലി എളുപ്പമാക്കി ; പ്രതിപക്ഷ ഐക്യം തകര്‍ക്കാനാണ് എൻഫോഴ്സ്മെന്റിന്റെ ശ്രമം ; നേരിടാൻ ഡിഎംകെയ്ക്ക് അറിയാം ഒന്നിനെയും ഭയക്കുന്നില്ല ; എം കെ സ്റ്റാലിൻ

ബംഗളൂരു : മന്ത്രി കെ പൊന്മുടിയുടെ ഔദ്യോഗിക വസതിയിലടക്കം എൻഫോഴ്സ്മെന്റ് വിഭാഗം നടത്തുന്ന റെയ്ഡിനെ വിമര്‍ശിച്ച്‌ ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനും കോണ്‍ഗ്രസ് നേതാക്കളും രംഗത്ത്.ബെംഗളൂരുവില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനെത്തിയതായിരുന്നു എംകെ സ്റ്റാലിൻ. പ്രതിപക്ഷ യോഗത്തെ കുറിച്ച്‌ വിശദീകരിക്കാൻ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ റെയ്ഡിനെതിരായ വിമര്‍ശനം. തമിഴ്നാട് പിസിസിയും റെയ്ഡിനെ വിമര്‍ശിച്ച്‌ രംഗത്ത് വന്നു.

Advertisements

തമിഴ്നാട്ടില്‍ ഗവര്‍ണര്‍ ഡിഎംകെയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയെന്ന് പരിഹസിച്ച്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇഡി തങ്ങളുടെ ജോലി എളുപ്പമാക്കിയെന്നും പ്രതികരിച്ചു. പ്രതിപക്ഷ ഐക്യം തകര്‍ക്കാനാണ് എൻഫോഴ്സ്മെന്റിന്റെ ശ്രമം. ഡിഎംകെയ്ക്ക് ഇതിനെ നേരിടാൻ അറിയാം. ഒന്നിനെയും ഭയക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇഡി റെയ്ഡിനെതിരെ രംഗത്ത് വന്ന തമിഴ്നാട് പിസിസി അധ്യക്ഷൻ കെഎസ് അഴഗിരി വിരട്ടിയാല്‍ പേടിക്കില്ലെന്നും ഇഡി നടപടികള്‍ ബിജെപിയെ ദുര്‍ബലപ്പെടുത്തുമെന്നും പ്രതികരിച്ചു. രാജ്യത്ത് ഇഡി രാജാണ് നടക്കുന്നതെന്ന് ബെംഗളൂരുവില്‍ വാര്‍ത്താ സമ്മേളനം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ കെസി വേണുഗോപാലും ജയ്റാം രമേശും വിമര്‍ശിച്ചു.

Hot Topics

Related Articles