തമിഴ്നാട്ടിലെ മലയാളി കൂട്ടായ്മ :  കോണ്‍ഫെഡറേഷൻ ഓഫ് തമിഴ്നാട് മലയാളി അസോസിയേഷൻസിനെ ഇനി പ്രവീൺ നയിക്കും

ചെന്നൈ : തമിഴ്നാട്ടിലെ മലയാളി കൂട്ടായ്മയായ കോണ്‍ഫെഡറേഷൻ ഓഫ് തമിഴ്നാട് മലയാളി അസോസിയേഷൻസിന്‍റെ (സിടിഎംഎ) പുതിയ പ്രസിഡന്‍റായി ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനികളുടെ വൈസ് ചെയർമാനായ വി.സി.പ്രവീണിനെ തെരഞ്ഞെടുത്തു. 

Advertisements

തമിഴ്നാട്ടിലെ 120 മലയാളി സംഘടനകളുടെ കൂട്ടായ്മയാണ് കോണ്‍ഫെഡറേഷൻ ഓഫ് തമിഴ്നാട് മലയാളി അസോസിയേഷൻ. ചെന്നൈയിലുള്ള കെടിഡിസി റെയിൻ ഡ്രോപ്‌സ് ഹോട്ടലില്‍ നടന്ന വാർഷിക യോഗത്തിലാണു പ്രവീണിനെ പ്രസിഡന്‍റായി തെരഞ്ഞെടുത്തത്. 24 നിർവാഹക സമിതി അംഗങ്ങള്‍, മറ്റു ഭാരവാഹികള്‍ എന്നിവരെയും തെരഞ്ഞെടുത്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ഭരണ സമിതിയിലെ ജനറല്‍ സെക്രട്ടറി എം.പി. അൻവർ, ട്രഷറർ ആർ. രാധാകൃഷ്ണൻ എന്നിവർ തത്‌സ്ഥാനത്ത് തുടരും. തമിഴ്നാട്ടിലുടനീളം സിടിഎംഎയെ വലിയ ശക്തിയാക്കി മാറ്റാൻ ശ്രമിക്കുമെന്നും എല്ലാ മലയാളികള്‍ക്കും ഗുണകരമാകുന്ന വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കുമെന്നും പ്രവീണ്‍ പറഞ്ഞു. സംഘടനയിലേക്ക് പുതിയ തലമുറയെയും കൂടുതല്‍ സജീവമാക്കേണ്ടതുണ്ടെന്നും ഇതിനായുള്ള പ്രവർത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.